Loading ...

Home Europe

ബ്രിട്ടനില്‍ കോവിഡ് ഭേദമായത് 135 പേര്‍ക്ക്

ലണ്ടന്‍: യു കെ യില്‍ കോവിഡ് ബാധ സ്ഥിരീകരിച്ച പതിനായിരത്തോളം ആളുകളില്‍ നൂറ്റി മുപ്പത്തി അഞ്ചു പേര്‍ പരിപൂര്‍ണ്ണമായി സുഖം പ്രാപിച്ച്‌ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെന്നു ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ . വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ഗര്‍ഭിണിയായ മലയാളി യുവതിയും കുഞ്ഞും , നേരത്തെ രോഗബാധിതരായ മൂന്നു മലയാളികളും സുഖം പ്രാപിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ . കോവിഡ് സ്ഥിരീകരിച്ച ചാള്‍സ് രാജകുമാരന്റെ ആരോഗ്യ സ്ഥിയില്‍ ആശങ്ക പെടേണ്ട കാര്യമില്ല എന്നാണ് ഒദ്യോഗിക വിശദീകരണം . കഴിഞ്ഞ പന്ത്രണ്ടിന് ആണ് എലിസബെത്ത് രാജ്ഞിയുമായി ചാള്‍സ് രാജകുമാരന്‍ അവസാനമായി കൂടിക്കാഴ്ച നടത്തിയതെന്നും രാജ്ഞി പൂര്‍ണ്ണ ആരോഗ്യവതിയാണെന്നും കൊട്ടാരത്തില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു .മുന്‍പ് എന്തെങ്കിലും അസുഖ ബാധ ഉണ്ടായിരുന്നതുണ്ടായിരുന്നവരിലും , താരതമ്യേന പ്രായമായവരിലും ആയിരുന്നു രോഗബാധ സ്ഥിരീകരിക്കുകയും , മരണം സംഭവിക്കുകയും ചെയ്തിരുന്നതെങ്കില്‍ ഇക്കഴിഞ്ഞ ദിവസം പൂര്‍ണ്ണ ആരോഗ്യവതിയായിരുന്ന ഇരുപത്തി ഒന്ന് വയസുകാരിയായ യുവതിക്ക് മരണം സംഭവിച്ചത് ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട് . യുവജനങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ അവഗണിക്കുകയാണെന്നും , വേണ്ട മുന്‍കരുതലുകള്‍ എടുക്കുന്നില്ല എന്നും ആക്ഷേപമുണ്ട് ,രാജ്യത്ത് രോഗബാധയുടെ മൂന്നിലൊന്നും റിപ്പോര്‍ട്ട് ചെയ്ത ലണ്ടന്‍ നഗരത്തിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകള്‍ തീര്‍ന്നു തുടങ്ങിയതായും "സുനാമി "ക്കു സമാന മായ അവസ്ഥയാണ് എന്നും ആണ് റിപ്പോര്‍ട്ടുകള്‍ ,ചില ആശുപത്രികളില്‍ അമ്ബതു ശതമാനത്തോളം ജീവനക്കാര്‍ രോഗാവസ്ഥയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തുന്നില്ല , അല്ലെങ്കില്‍ അവര്‍ വീടുകളില്‍ സെല്‍ഫ് ഐസൊലേഷനിലാണ് , ഇതും ആശുപതികളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കും.നാഷണല്‍ ഹെല്‍ത് സര്‍വീസ് പ്രൊവൈഡര്‍ ചീഫ് ക്രിസ് ഹോപ്‌സണ്‍ ആണ് ഈ വെളിപ്പെടുത്തലുകള്‍ നടത്തിയത് . ഇതിനിടെ ലണ്ടനിലെ കിങ്‌സ് കോളേജിലെ ശാത്രജ്ഞന്മാര്‍ വികസിപ്പിച്ചെടുത്ത ആളുകളുടെ കൊറോണ വൈറസ് ലക്ഷണങ്ങള്‍ ട്രാക്ക് ചെയ്യുന്ന ഒരു ആപ്പ്ളികേഷന്‍ യു കെ യിലെ ആറര ദശ ലക്ഷം ആളുകള്‍ക്ക് കൊറോണ ബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടാകാമെന്ന് വെളിപ്പെടുത്തി . പനി , ചുമ ,ക്ഷീണം എന്നിങ്ങനെ യുള്ള രോഗലക്ഷണങ്ങള്‍ ആണ് ആപ്പ്ളിക്കേഷനില്‍ ചോദ്യങ്ങളായി നല്‍കിയിരിക്കുന്നത് . ലോഞ്ച് ചെയ്ത ആദ്യ ഇരുപത്തി നാലു മണിക്കൂറിനുള്ളില്‍ തന്നെ 650,000 പേര്‍ ഡൌണ്‍ലോഡ് ചെയ്ത ഈ ആപ്പില്‍ വിവരങ്ങള്‍ നല്‍കിയ ആളുകളുടെ വിശകലനത്തില്‍ പത്തു ശതമാനം ആളുകള്‍ക്ക്കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്നു കണ്ടെത്തി . ആശുപത്രിയില്‍ എത്തിയില്ലെങ്കില്‍ ആരെയും വൈറസിനായി പരിശോധി ക്കുന്നില്ല അതുകൊണ്ടു തന്നെ ആര്‍ക്കൊക്കെ വൈറസ് ബാധ ഉണ്ട് വ്യക്തമാകാത്ത അവസ്ഥയിലാണ് ബ്രിട്ടന്‍ . ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം നടത്തിയ ഒരു പഠന റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു . ഇതനുസരിച്ചു ബ്രിട്ടന്റെ ജനസംഖ്യയുടെ പകുതി ആളുകളോളം രോഗ ബാധയുടെ ലക്ഷണങ്ങളില്‍ കൂടി കടന്നു പോയിട്ടുണ്ടാകാം എന്നാണ് പറയുന്നത് . ബ്രിട്ടനിലെ ജനങ്ങളുടെ കടുത്ത പ്രതിരോധ ശേഷി മൂലം പലരും ഇതറിയാതെ കടന്നു പോയിട്ടുണ്ടാകാം എന്നും വ്യക്തമാക്കിയിരുന്നു . എന്നാല്‍ വരും ദിവസങ്ങളില്‍ ആളുകള്‍ക്ക് വീടുകളില്‍ ഇരുന്നു തന്നെ വൈറസ് ടെസ്റ്റ് നടത്താനാവുന്ന ടെസ്റ്റ് മുപ്പത്തി അഞ്ചു ലക്ഷത്തോളം ആന്റിബോഡിടെസ്റ്റ് കിറ്റുകള്‍ ലഭ്യമായേക്കുമെന്നും വാര്‍ത്തകള്‍ ഉണ്ട് .ഇവയുടെ കൃത്യത പരിശോധന ഫലം ലഭിച്ചാലുടന്‍ തന്നെ പൊതു ജനങ്ങള്‍ക്കു ഇവ ലഭ്യമാക്കുമെന്ന് പ്ര ധാനമന്ത്രി ബോറിസ് ജോണ്‍സണും അദ്ദേഹത്തിന്റെ ശാസ്ത്ര ഉപദേഷ്ടാക്കളും ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത് .പതിനായിരത്തോളം വെന്റിലേറ്ററുകളും സര്‍ക്കാര്‍ പുതുതായി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട് .

Related News