Loading ...

Home youth

കോവിഡ്-19: എല്ലാ നിയമന നടപടികളും മാറ്റിവെച്ച്‌ യു.പി.എസ്.സി

ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ നിയമന നടപടികളും നിര്‍ത്തി വെച്ച്‌ യു.പി.എസ്.സി. മാര്‍ച്ച്‌ 28-ന് പുറത്തിറങ്ങിയ വിജ്ഞാപനമുള്‍പ്പെടെ നേരിട്ടുള്ള എല്ലാ നിയമന നടപടികളും മാറ്റിവെച്ചതായി യു.പി.എസ്.സി ഔദ്യോഗിക വെബ്‌സൈറ്റില്‍ അറിയിച്ചു. കഴിഞ്ഞ തവണ വിജ്ഞാപനത്തില്‍ പുറത്തിറക്കിയ അഞ്ച് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള ലിങ്കും വെബ്‌സൈറ്റില്‍ നിന്ന് എടുത്ത് മാറ്റിയതായി യു.പി.എസ്.സി വ്യക്തമാക്കി. വിജ്ഞാപനം, പരീക്ഷാ നടത്തിപ്പ്, അഭിമുഖം,വൈദ്യപരിശോധന എന്നിവയടക്കമുള്ള നടപടികളാണ് നിര്‍ത്തി വച്ചിരിക്കുന്നത്. upsc.gov.in എന്ന വെബ്‌സൈറ്റിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതിന്റെ വിശദ വിവരങ്ങള്‍ ലഭിക്കും.പുതുക്കിയ തീയതികള്‍ ഉടന്‍ അറിയിക്കുമെന്നും യു.പി.എസ്.സി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഏപ്രില്‍ 19-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന നാഷണല്‍ ഡിഫന്‍സ് അക്കാദമി (എന്‍.ഡി.എ), നേവല്‍ അക്കാദമി (ഡി.എ) പരീക്ഷകളും യു.പി.എസ്.സി മാറ്റിവെച്ചു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ എന്‍.ടി.എ, ഐ.ബി.പി.എസ് എന്നിവയടക്കമുള്ള നിരവധി റിക്രൂട്ട്‌മെന്റ് ഏജന്‍സികളും പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു.

Related News