Loading ...

Home Business

2019-20 സാമ്ബത്തീക​​​വ​​​ര്‍​​​ഷത്തിലെ നി​​​കു​​​തി​​​പി​​​രി​​​വ് ല​​​ക്ഷ്യം​​​ ക​​​ണ്ടി​​​ല്ല; നി​​​കു​​​തി​​​വ​​​രു​​​മാ​​​ന​​​ത്തി​​​ലും പൊ​​​തു​​​മേ​​​ഖ​​​ലാ ഓ​​​ഹ​​​രി​​​വി​​​ല്പ​​​ന​​​യി​​​ല്‍ ​​​നി​​​ന്നു​​​ള്ള വ​​​രു​​​മാ​​​ന​​​ത്തിലും ഗണ്യമായ കുറവ്

ന്യൂ​​​ഡ​​​ല്‍​​​ഹി: ബ​​​ജ​​​റ്റ് പ്ര​​​തീ​​​ക്ഷ​​​ക​​​ള്‍ പാ​​​ടേ ത​​​കി​​​ടം​​​മ​​​റി​​​ച്ചു​​​കൊ​​​ണ്ട് 2019-20 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ര്‍​​​ഷം ഇ​​​ന്ന​​​ലെ അ​​​വ​​​സാ​​​നി​​​ച്ചു. വ​​​രു​​​മാ​​​നം സം​​​ബ​​​ന്ധി​​​ച്ച പ്ര​​​തീ​​​ക്ഷ​​​ക​​​ളാ​​​ണ് തീ​​​ര്‍​​​ത്തും അ​​​സ്ഥാ​​​ന​​​ത്താ​​​യ​​​ത്. ഇ​​​ത് ക​​​മ്മി​​​യി​​​ല്‍ എ​​​ന്തു വ​​​ര്‍​​​ധ​​​ന വ​​​രു​​​ത്തു​​​മെ​​​ന്ന് ഏ​​​താ​​​നും ദി​​​വ​​​സം ക​​​ഴി​​​ഞ്ഞേ അ​​​റി​​​യാ​​​നാ​​​കൂ. നി​​​കു​​​തി​​​വ​​​രു​​​മാ​​​ന​​​ത്തി​​​ലും പൊ​​​തു​​​മേ​​​ഖ​​​ലാ ഓ​​​ഹ​​​രി​​​വി​​​ല്പ​​​ന​​​യി​​​ല്‍​​​നി​​​ന്നു​​​ള്ള വ​​​രു​​​മാ​​​ന​​​ത്തി​​​ലു​​​മാ​​​ണ് കാ​​​ര്യ​​​മാ​​​യ കു​​​റ​​​വ്.ഓ​​​ഹ​​​രി​​​വി​​​ല്പ​​​ന​​​വ​​​ഴി 1.05 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​ണു ബ​​​ജ​​​റ്റി​​​ല്‍ ല​​​ക്ഷ്യ​​​മി​​​ട്ട​​​ത്. എ​​​ന്നാ​​​ല്‍ ഈ ​​​ഫെ​​​ബ്രു​​​വ​​​രി​​​യി​​​ല്‍ പു​​​തു​​​ക്കി​​​യ എ​​​സ്റ്റി​​​മേ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​പ്പോ​​​ള്‍ ല​​​ക്ഷ്യം 65,000 കോ​​​ടി രൂ​​​പ​​​യാ​​​യി കു​​​റ​​​ച്ചു. ധ​​​ന​​​മ​​​ന്ത്രി നി​​​ര്‍​​​മ​​​ല സീ​​​താ​​​രാ​​​മ​​​ന്‍റെ ഈ ​​​ല​​​ക്ഷ്യ​​​വും ന​​​ട​​​ക്കി​​​ല്ലെ​​​ന്ന് ആ​​​ഴ്ച​​​ക​​​ള്‍​​​ക്കു മു​​​ന്പേ വ്യ​​​ക്ത​​​മാ​​​യി​​​രു​​​ന്നു. 40,000 കോ​​​ടി രൂ​​​പ​​​യി​​​ല്‍ ഓ​​​ഹ​​​രി​​​വി​​​ല്പ​​​ന ഒ​​​തു​​​ങ്ങും. മാ​​​ര്‍​​​ച്ച്‌ ആ​​​ദ്യം​​​വ​​​രെ സാ​​​ധി​​​ച്ച​​​ത് 33,000 കോ​​​ടി രൂ​​​പ മാ​​​ത്ര​​​മാ​​​ണ്. ഏ​​​താ​​​നും ചെ​​​റു​​​കി​​​ട ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ലൂ​​​ടെ തു​​​ക 40,000 കോ​​​ടി​​​യി​​​ലെ​​​ത്തും. പു​​​തി​​​യ ല​​​ക്ഷ്യ​​​ത്തി​​​ല്‍​​​നി​​​ന്ന് 25,000 കോ​​​ടി രൂ​​​പ കു​​​റ​​​വാ​​​കും ഇ​​​ത്. എ​​​യ​​​ര്‍ ഇന്ത്യ, ബി​​​പി​​​സി​​​എ​​​ല്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ വി​​​ല്പ​​​ന അ​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക​​​വ​​​ര്‍​​​ഷ​​​മേ പ്ര​​​തീ​​​ക്ഷി​​​ക്കേ​​​ണ്ട​​​തു​​​ള്ളൂ. ജി​​​എ​​​സ്ടി ഇ​​​ന​​​ത്തി​​​ല്‍ ആ​​​ദ്യം ല​​​ക്ഷ്യ​​​മി​​​ട്ട 6.6 ല​​​ക്ഷം കോ​​​ടി രൂ​​​പ പി​​​ന്നീ​​​ട് 6.1 ല​​​ക്ഷം കോ​​​ടി​​​യാ​​​യി മ​​​ന്ത്രി കു​​​റ​​​ച്ചി​​​രു​​​ന്നു. പ​​​ക്ഷേ ഇ​​​തു സാ​​​ധി​​​ക്കാ​​​ന്‍ വേ​​​ണ്ട​​​തു പ്ര​​​തി​​​മാ​​​സ പി​​​രി​​​വ് ഒ​​​ന്നേ​​​കാ​​​ല്‍ ല​​​ക്ഷം കോ​​​ടി രൂ​​​പ ആ​​​കു​​​ക​​​യാ​​​ണ്. അ​​​തു​​​ണ്ടാ​​​യി​​​ല്ല. ഒ​​​രു​​​ല​​​ക്ഷം കോ​​​ടി​​​യേ​​​ക്കാ​​​ള്‍ അ​​​ല്പം മാ​​​ത്രം കൂ​​​ടു​​​ത​​​ലാ​​​ണ് പ്ര​​​തി​​​മാ​​​സ ക​​​ള​​​ക്‌​​​ഷ​​​ന്‍. മാ​​​ര്‍​​​ച്ചി​​​ല്‍ 1.25 ല​​​ക്ഷം കോ​​​ടി പ്ര​​​തീ​​​ക്ഷി​​​ച്ചി​​​ട്ട് ല​​​ഭി​​​ച്ച തു​​​ക ഒ​​​രു​​​ല​​​ക്ഷം കോ​​​ടി മാ​​​ത്രം. പ്ര​​​ത്യ​​​ക്ഷ​​​നി​​​കു​​​തി​​​യി​​​ലും ല​​​ക്ഷ്യ​​​ത്തി​​​ല്‍​​​നി​​​ന്നു വ​​​ള​​​രെ താ​​​ഴെ​​​യാ​​​ണു പി​​​രി​​​വ്. ആ​​​ദ്യം 13.5 ല​​​ക്ഷം കോ​​​ടി രൂ​​​പ ല​​​ക്ഷ്യ​​​മി​​​ട്ട​​​തു പി​​​ന്നീ​​​ട് 11.7 ല​​​ക്ഷം കോ​​​ടി​​​യാ​​​യി കു​​​റ​​​ച്ചു. മാ​​​ര്‍​​​ച്ച്‌ 27 വ​​​രെ നി​​​കു​​​തി​​​പി​​​രി​​​വ് 9.85 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ​​​കൊ​​​ണ്ട് അ​​​ത് 10.46 ല​​​ക്ഷം കോ​​​ടി ആ​​​യി ഉ​​​യ​​​ര്‍​​​ന്നി​​​ട്ടു​​​ണ്ടാ​​​കും. അ​​​പ്പോ​​​ഴും 1.24 ല​​​ക്ഷം കോ​​​ടി രൂ​​​പ കു​​​റ​​​വ്. നി​​​കു​​​തി​​​വ​​​ര​​​വി​​​ല്‍ മൊ​​​ത്തം ര​​​ണ്ട​​​ര​​​ ല​​​ക്ഷം കോ​​​ടി​​​യു​​​ടെ കു​​​റ​​​വ് ഉ​​​ണ്ടാ​​​കും. ചെ​​​ല​​​വു​​​ചു​​​രു​​​ക്ക​​​ല്‍ എ​​​ത്രമാ​​​ത്രം ന​​​ട​​​ന്നു എ​​​ന്ന​​​തി​​​നെ ആ​​​ശ്ര​​​യി​​​ച്ചി​​​രി​​​ക്കും ക​​​മ്മി. 7.67 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​ണു പ്ര​​​തീ​​​ക്ഷി​​​ച്ച ക​​​മ്മി.

Related News