Loading ...

Home Europe

കോവിഡ് 19; സ്​പെയിനില്‍ ഇന്നുമാത്രം 5000ത്തിലധികം പേര്‍ക്ക് രോഗബാധ സ്​ഥിരീകരിച്ചു

യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ്​ ബാധ നിയന്ത്രണാതീതമായി കൂടുന്നു​. ഫ്രാന്‍സിലും യു​.കെയിലും സ്വിറ്റ്​സര്‍ലന്‍റ്​സിലും രോഗബാധിതരുടെ എണ്ണം കൂടി​. സ്​പെയിനില്‍ ഇന്നുമാത്രം 5645 പേര്‍ക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചു. ഒരു ദിവസം ഇത്രയും പേര്‍ക്ക്​ രോഗം സ്​ഥിരീകരിക്കുന്നത്​ ഇതാദ്യമായാണ്​. ഇവി​ടെ 10,935 പേര്‍ ഇതുവരെ മരിച്ചു. ഇവിടെ രോഗബാധിതരുടെ എണ്ണം ഉയരുന്നത്​ ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്​. 932 പേരാണ്​ വെള്ളിയാഴ്​ച മാത്രം സ്​പെയിനില്‍ മരിച്ചത്​. അതേസമയം ഇറ്റലിയിലാണ്​ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇതുവരെ മരിച്ചത്​. 13,915 പേരാണ്​ ഇവിടെ മരിച്ചത്​. 1,15,242 പേര്‍ക്ക്​ ഇതുവരെ രോഗം സ്​ഥിരീകരിച്ചുഇറാനില്‍ പുതുതായി 2715 ​േപര്‍ക്ക്​ രോഗം സ്​ഥിരീകരിച്ചു.

Related News