Loading ...

Home Business

റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില; പവന് 32,800 രൂപ

കൊച്ചി: കൊറോണ കാലത്ത് റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക്. ചൊവ്വാഴ്ച പവന് 800 രൂപയാണ് ഉയര്‍ന്നത്. ഇതോടെ സ്വര്‍ണവില 32,800 രൂപയായി. ഗ്രാമിന് 100 രൂപ ഉയര്‍ന്നതോടെ വില 4100 ആയി. 32,320 രൂപയായിരുന്നു കേരളത്തിലെ റെക്കോര്‍ഡ് വില. കൊവിഡ്19 പശ്ചാത്തലത്തില്‍ ആഗോള ഓഹരി വിപണികളിലുണ്ടാകുന്ന അനിശ്ചിതത്വം നിക്ഷേപകരെ സ്വര്‍ണം വാങ്ങാന്‍ പ്രേരിപ്പിക്കുന്നതാണു വിലക്കയറ്റത്തിന്റെ കാരണം. നിക്ഷേപകര്‍ സ്വര്‍ണത്തിലേക്കു ചുവടുമാറ്റിയതോടെ ഡിമാന്‍ഡ് ഉയരുകയാണ്. ഓഹരി വിപണികളിലെ തകര്‍ച്ചകള്‍ക്കിടയിലും സുരക്ഷിത നിക്ഷേപമെന്ന ചിന്തയാണ് ആഗോള നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് അടുപ്പിക്കുന്നത്.

Related News