Loading ...

Home Business

വായ്പ മൊറട്ടോറിയം എല്ലാവര്‍ക്കും ബാധകമാണെന്ന് ആര്‍ ബി ഐ; ആനുകൂല്യം വേണ്ടാത്തവര്‍ മാത്രം ബാങ്കുകളെ അറിയിക്കണം

കോവിഡ് പ്രതിസന്ധിയുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട വായ്പ മൊറട്ടോറിയം എല്ലാവര്‍ക്കും ബാധകമാണെന്ന് ആര്‍ ബി ഐ. വായ്പ എടുത്തവര്‍ മൊറട്ടോറിയം സാധ്യത ഉപയോഗിച്ചാലും ഇല്ലെങ്കിലും ഇത് എല്ലാവര്‍ക്കും ബാധകമാണെന്ന് ആര്‍ ബി ഐ വ്യക്തമാക്കി. പല ബാങ്കുകളും ഇടപാടുകാര്‍ക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്തണമെങ്കില്‍ 'ഓപ്ഷന്‍' ചോദിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്ര ബാങ്കിന്റെ വിശദീകരണം. മൂന്ന് മാസത്തെ വായ്പമുതലും പലിശയും അടയ്ക്കാതിരിക്കാനുള്ള സാധ്യത വിനിയോഗിക്കണമെങ്കില്‍ പ്രത്യേകമായി അറിയിച്ചിരിക്കണമെന്നാണ് പല ബാങ്കുകളും ഇടപാടുകാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. സത്യത്തില്‍ ആര്‍ ബി ഐ നല്‍കിയ നിര്‍ദേശത്തിന് നേരെ എതിരാണിത്.

Related News