Loading ...

Home Europe

യു.കെ -യില്‍ ലോക്ക്ഡൗണ്‍ നീട്ടിവെയ്ക്കും

ലണ്ടന്‍: യു.കെ-യില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണത്തില്‍ കുതിച്ചു കയറ്റം. ഇന്ന് മാത്രം മരിച്ചത് 938 പേരാണ്. ഇതോടെ യു.കെ-യില്‍ കോവിഡ് 19 മൂലം മരിച്ചവരുടെ എണ്ണം 7,097 ആയി. യു.കെ-യില്‍ ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം ആകെ 60,733 ആയി. എന്നാല്‍ ലോക്ക്ഡൗണ്‍ നടപടികള്‍ മുഖേന ഉദ്ദേശിച്ച ഗുണഫലങ്ങള്‍ അറിയണമെങ്കില്‍ രണ്ടാഴ്ച കൂടി എടുക്കുമെന്നാണ് വിലയിരുത്തുന്നത്. പ്രതിരോധ നടപടികളിലെ ശക്തമായ ഇടപെടലുകള്‍ നല്‍കുന്നതിന്റെ ഫലങ്ങള്‍ അടുത്തയാഴ്ച കാണുവാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

Related News