Loading ...

Home sports

പ്രീസീസണില്‍ നടക്കേണ്ട ഇന്റര്‍നാഷണല്‍ ചാമ്ബ്യന്‍സ് കപ്പ് ഇത്തവണ ഇല്ല

പ്രീ സീസണ്‍ സമയത്ത് നടക്കുന്ന വമ്ബന്‍ ടൂര്‍ണമെന്റായ ഇന്റര്‍നാഷണല്‍ ചാമ്ബ്യന്‍സ് കപ്പ് ഈ വര്‍ഷം ഉണ്ടാവില്ല. ചാമ്ബ്യന്‍സ് കപ്പ് ഇത്തവണ നടത്തണ്ട എന്ന് അധികൃതര്‍ തന്നെ തീരുമാനിച്ചു. കൊറോണ കാരണം ഫുട്ബോളിന്റെ ഭാവി അവ്യക്തമായത് കൊണ്ടാണ് ടൂര്‍ണമെന്റ് തല്‍ക്കാലം നടത്തണ്ട എന്ന് തീരുമാനിച്ചത്. അമേരിക്കയിലായിരുന്നു ടൂര്‍ണമെന്റിലെ കൂടുതല്‍ മത്സരങ്ങളും നടക്കാറ്. എന്നാല്‍ ഇപ്പോള്‍ അമേരിക്ക ആണ് കൊറോണ കാരണം ഏറ്റവും കൂടതല്‍ കഷ്ടപ്പെടുന്നത്‌. 2013 മുതല്‍ ഇങ്ങോട്ട് എല്ലാ പ്രീസീസണിലും ഇന്റര്‍നാഷണല്‍ ചാമ്ബ്യന്‍സ് കപ്പ് നടന്നിട്ടുണ്ട്. ലോകത്തെ വന്‍ ക്ലബുകള്‍ എല്ലാം ഈ ടൂര്‍ണമെന്റിന്റെ ഭാഗമാകാറുമുണ്ട്. എന്നാല്‍ ഇത്തവണ ആ കാഴ്ച കാണാന്‍ സാധിക്കില്ല

Related News