Loading ...

Home Business

തട്ടിപ്പിനിരയാകാതിരിക്കാന്‍ മുന്നറിയിപ്പുമായി എസ്ബിഐ

തട്ടിപ്പിനിരയാകാതിരിക്കാന്‍ മുന്നറിയിപ്പുമായി എസ്ബിഐ. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി എസ്ബിഐ രംഗത്തെത്തിയത്. എസ്ബിഐയുടെ നെറ്റ് ബാങ്കിംഗ് പേജിന്റെ വ്യാജരൂപം നിര്‍മിച്ചാണ് അക്കൗണ്ട് ഉടമുകളുടെ വിവരങ്ങള്‍ തട്ടാനുള്ള ശ്രമം നടക്കുന്നത്. എസ്ബിഐയുടേതെന്ന പോലെ ലഭിക്കുന്ന എസ്‌എംഎസിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്ന് എസ്ബിഐ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എസ്ബിഐ ട്വീറ്റ് ചെയ്തു. http://www.onlinesbi.digital എന്ന വ്യാജ ലിങ്ക് നിര്‍മിച്ചാണ് ഇത്തവണ തട്ടിപ്പിന് ശ്രമം നടക്കുന്നത്. പാസ് വേഡും അക്കൗണ്ട് വിവരങ്ങളും അപ്ഡേറ്റ് ചെയ്യണമെന്നാണ് ഈ ലിങ്ക് തുറന്നാല്‍ ആവശ്യപ്പെടുക.അങ്ങനെ ചെയ്താല്‍ നമ്മുടെ അക്കൗണ്ട് വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ലഭിക്കുമെന്നും ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു.

Related News