Loading ...

Home Europe

ബോറിസ് ജോണ്‍സന്‍ ആശുപത്രി വിട്ടു

ലണ്ടന്‍: കൊവിഡ് -19 ബാധിച്ച്‌ അതീവ ഗുരുതരവാസ്ഥയിലായതിനെ തുടര്‍ന്ന് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ആശുപത്രി വിട്ടു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഇന്നലെ ഡിസ്ചാര്‍ജ്ജ് ചെയ്തത്. എന്നാല്‍, മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരം കുറച്ച്‌ നാള്‍ കൂടി നിരീക്ഷണത്തില്‍ തുടരും. ഉടന്‍ ജോലിയില്‍ തിരികെ പ്രവേശിക്കില്ല. ഏകദേശം മൂന്നാഴ്ച മുമ്ബാണ് ബോറിസ് ജോണ്‍സണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് സ്ഥിതി വഷളായതോടെ അദ്ദേഹത്തെ സെന്റ് തോമസ് ആശുപത്രിയിലേക്ക് മാറ്റി. നില കൂടുതല്‍ വഷളായതോടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

Related News