Loading ...

Home Business

ലോക സാമ്പത്തിക രംഗം അത്യാസന്ന നിലയില്‍ ,1930 നു ശേഷമുള്ള ഏറ്റവും മോശമായ സ്ഥിതി വിശേഷമെന്ന് ഐ‌എം‌എഫ്

കൊവിഡ്-19 വൈറസ് ബാധ ലോകത്തെ പിടിച്ചുകുലുക്കുന്നു. ആഗോള സാമ്ബത്തിക രംഗം അതീവ ശോചനീയമായ നിലയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. 1930 കളിലെ മഹാമാന്ദ്യത്തിനുശേഷം ആഗോള സമ്ബദ്‌വ്യവസ്ഥ അതിന്റെ ഏറ്റവും വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നതയാണ് റിപ്പോര്‍ട്ടുകള്‍. ഐ എം എഫ് (ആഗോള മോണിറ്ററി ഫണ്ട്) ആണ് ഇത് സംബന്ധിച്ച മുന്നറിയിപ്പുമായി രംഗത്തെത്തിയത്. കോവിഡ്-19 മഹാമാരി ലോകത്തെ വലിയ മേഖലകളിലെ സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചുവെന്നും ഈ വര്‍ഷം സമ്ബദ്‌വ്യവസ്ഥ മൂന്ന് ശതമാനം കുറയുമെന്നാണ് കരുതുന്നതെന്നും ഐ എം എഫ് വ്യക്തമാക്കി. മറ്റൊന്നുമായും താരതമ്യം ചെയ്യാന്‍ പറ്റാത്ത ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇതെന്ന് ഐ എം എഫ് സാമ്ബത്തിക കൗണ്‍സലര്‍ ഗീത ഗോപിനാഥ്‌ വ്യക്തമാക്കി.ഈ വര്‍ഷം ആഗോള സമ്ബദ്‌വ്യവസ്ഥ ഏറ്റവും മോശമായ മാന്ദ്യം അനുഭവിക്കാന്‍ സാധ്യതയുണ്ട്. 2020 ന്റെ രണ്ടാം പകുതിയില്‍ ആഗോള മഹാമാരിയില്‍ നിന്നും രക്ഷപ്പെടുകയാണെങ്കിലും സാമ്ബത്തിക നിലയും ജന ജീവിതവും സാധാരണ നിലയിലെത്തുകയും ചെയ്താല്‍ തന്നെയും സാമ്ബത്തിക വളര്‍ച്ച അടുത്ത വര്‍ഷം 5.8 ശതമാനത്തിലെത്താനാകും, പക്ഷേ പൂര്‍ണ വീണ്ടെടുക്കലിന്റെ കാര്യത്തില്‍ ഐ എം എഫ് ജാഗരൂകരാണ്.
വൈറസ് ബാധിച്ച ഇറ്റലിയിലാണ് ഐ‌എം‌എഫിന്റെ ഏറ്റവും വലിയ ഇടിവ് നേരിട്ടത്. 9.1 ശതമാനം ഇടിവാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.അമേരിക്കയില്‍ ഈ വര്‍ഷം യുഎസ് 5.9 ശതമാനം ഇടിവുണ്ടാകുമെന്നും കരുതുന്നുണ്ട്.
മിഡില്‍ ഈസ്റ്റ്, മധ്യേഷ്യ പ്രൊജക്ഷന്‍ 2.8 ശതമാനവും ഇടിഞ്ഞു. പ്രതിസന്ധിയോടെ ഏറ്റവും മോശമായ സാഹചര്യങ്ങളില്‍ സര്‍ക്കാരുകള്‍ അവരുടെ ഗാര്‍ഹിക ജീവനക്കാരെയും ബിസിനസുകളെയും പിന്തുണയ്ക്കുന്നതിനുള്ള നയങ്ങള്‍ നടപ്പിലാക്കണം. ലോകത്തിലെ 25 ദരിദ്ര രാജ്യങ്ങള്‍ക്കുള്ള കടം തിരിച്ചടവ് താല്‍ക്കാലികമായി നിര്‍ത്താനുള്ള പദ്ധതികളും പ്രഖ്യാപിക്കണമെന്നും ഐ എം എഫ് ആവശ്യപ്പെടുന്നുണ്ട്.

Related News