Loading ...

Home Business

കോവിഡ് പ്രതിസന്ധിക്കിടെ ആശ്വാസ പ്രഖ്യാപനങ്ങളുമായി ആര്‍ബിഐ; അടിസ്ഥാനമേഖലയിലേക്ക് കൂടുതല്‍ പണമെത്തിക്കാന്‍ പദ്ധതി

കൊവിഡ് സാഹചര്യം വിലയിരുത്തിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. സാഹര്യങ്ങള്‍ ആര്‍ബിഐ സൂക്ഷ്‍മമായി നിരീക്ഷിക്കുകയാണ്. രാജ്യത്തെ സാമ്ബത്തിക മേഖലയിലെ സ്ഥിതി ഗുരുതരമാണ്. സാമ്ബത്തിക സാഹചര്യം വിശകലനം ചെയ്യുന്നുണ്ട്. ഇന്ത്യ 1.9% വളര്‍ച്ചാനിരക്ക് നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ശക്തികാന്ത ദാസ് പറഞ്ഞു.ജി 20 രാജ്യങ്ങളില്‍ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് ഇന്ത്യക്ക് ആയിരിക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. ജിഡിപി പോസിറ്റീവ് സൂചനകള്‍ കാണിക്കുന്ന ചുരുക്കം രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ട്. രാജ്യത്തെ എടിഎമ്മുകളില്‍ 91% വും സജ്ജമാണ്. ബാങ്കുകള്‍ അവസരോചിതമായി ഇടപെടുന്നുണ്ടെന്നും ശക്തികാന്ത ദാസ് പറഞ്ഞു.സാമ്ബത്തിക സ്ഥിതി ഗുരുതരമെന്ന് വിലയിരുത്തിയ ആര്‍ബിഐ ഗവര്‍ണര്‍ അടിയന്തരമായി ചെയ്യേണ്ട അടിസ്ഥാന നടപടികളും പങ്കുവച്ചു. ഇതിനായി ആര്‍ബിഐ ലക്ഷ്യമിടുന്നത് ഇതാണ്.

  • പണ ലഭ്യത ഉറപ്പാക്കുക
  • വായ്പാ ലഭ്യത ഉറപ്പാക്കുക
  • സാമ്ബത്തിക സമ്മര്‍ദ്ദം ഒഴിവാക്കുക
  • സുഗമമായ വിപണി ഉറപ്പാക്കുക
സാമ്ബത്തിക മേഖലക്ക് ഊര്‍ജ്ജം പകരാനുള്ള നടപടികള്‍ ഇവയാണ്
  • ചെറുകിട ഇടത്തരം മേഖലകള്‍ക്ക് 50000 കോടി രൂപ
  • റിവേഴ്സ് റിപ്പോ നിരക്ക് 4 ശതമാനത്തില്‍ നിന്ന് 3.75 ആയി കുറച്ചു.
  • സംസ്ഥാനങ്ങള്‍ക്ക് കൊവിഡ് പ്രതിരോധത്തിന് 60% അധിക ഫണ്ട്
മാര്‍ച്ച്‌ 27 ന് വായ്പാ മൊറട്ടോറിയം പ്രഖ്യാപിച്ചതിന് തുടര്‍ച്ചയായാണ് രണ്ടാം സാമ്ബത്തിക പാക്കേജ് എന്ന നിലയില്‍ റിസര്‍വ്വ് ബാങ്കിന്‍റെ പ്രഖ്യാപനങ്ങള്‍ വരുന്നത്, ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വഴി താഴേതട്ടിലേക്ക് പണമെത്തിക്കാനുള്ള നടപടികളാണ് റിസര്‍വ്വ് ബാങ്കിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. കാര്‍ഷിക ഗ്രാമീണ മേഖലകളിലും ഭവന നിര്‍മ്മാണ രംഗത്തുമെല്ലാം പണം വിനിയോഗിക്കപ്പെടാവുന്ന വിധത്തിലാണ് പ്രഖ്യാപനം.സംസ്ഥാന സര്‍ക്കാറുകള്‍ക്കും കൂടുതല്‍ പണമെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് റിസര്‍വ്വ് ബാങ്ക് പ്രഖ്യാപനം. സംസ്ഥാനങ്ങള്‍ക്ക് ചെലവഴിക്കാവുന്ന തുകയുടെ പരിധി അറുപത് ശതമാമായി ഉയര്‍ത്തിയത് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ആശ്വാസമാകും

Related News