Loading ...

Home sports

ലീഡ്സ് യുണൈറ്റഡിന്റെ ഇതിഹാസ താരം നോര്‍മന്‍ ഹണ്ടര്‍ കൊവിഡ്ബാധിച്ച്‌ മരിച്ചു

ലണ്ടന്‍ : കൊറോണ വൈറസ് ബാധിച്ച്‌ ഒരു ഫുട്ബോള്‍ താരത്തിനു കൂടി മരിച്ചു. 1966ല്‍ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ഫുട്ബോള്‍ ‌ടീമില്‍ അംഗമായിരുന്ന ലീഡ്സ് യുണൈറ്റഡിന്റെ ഇതിഹാസ താരം നോര്‍മന്‍ ഹണ്ടറാണ് കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചത്. 76 വയസ്സായിരുന്നു. à´ˆ മാസം 10ന് കോവിഡ് 19 സ്ഥിരീകരിച്ചതുമുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ലീഡ്സ് യുണൈറ്റഡിനു വേണ്ടി 726 മത്സരങ്ങള്‍ കളിച്ച താരം ക്ലബ്ബിന്റെ ഇതിഹാസമായാണ് അറിയപ്പെടുന്നത്. ക്ലബ്ബിനൊപ്പം രണ്ട് തവണ പ്രീമിയര്‍ ലീഗ് കിരീടവും ഓരോ തവണ എഫ്‌എ കപ്പ്, ലീഗ് കപ്പ് എന്നിവയും രണ്ടു തവണ ഇന്റര്‍ സിറ്റീസ് ഫെയേഴ്സ് കപ്പും നേടി.കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് നോര്‍മനെ ആശുപത്രിയിലേക്കു മാറ്റിയത്. 

Related News