Loading ...

Home Business

ലോകം നേരിടാന്‍ പോവുന്നത് ആഗോള മാന്ദ്യം: ലോകബാങ്ക്

കോവിഡില്‍ നിശ്ചലമായ സാമ്ബത്തിക മേഖലക്ക് മുന്നറിയിപ്പുമായി ലോക ബാങ്ക്.
2007-09 ലെ സാമ്ബത്തിക മാന്ദ്യത്തേക്കാള്‍ ഭീകരമായ അവസ്ഥയാണ് ലോകം നേരിടാന്‍ പോവുന്നതെന്നാണ് ലോകബാങ്ക്​ നല്‍കുന്ന മുന്നറിയിപ്പ്​. ദരിദ്ര രാജ്യങ്ങളില്‍ സമാനതകളില്ലാത്ത പ്രതിസന്ധിയാവും കോവിഡ്​ സൃഷ്​ടിക്കുകയെന്ന്​ ലോകബാങ്ക്​ പ്രസിഡന്‍റ്​ മാല്‍പാസ്​ പറഞ്ഞു.
2007ലെ മാന്ദ്യത്തേക്കാളും രൂക്ഷമായ ആഗോള മാന്ദ്യമാണ് വരാനിരിക്കുന്നത്. ഉല്‍പാദനം, നിക്ഷേപം, തൊഴില്‍, വ്യാപാരം എന്നിവയെല്ലാം കോവിഡ്​ മൂലം പ്രതിസന്ധി നേരിടുകയാണെന്നും മാല്‍പാസ്​ വ്യക്​തമാക്കി.ദരിദ്ര രാജ്യങ്ങള്‍ക്കും വികസ്വര രാജ്യങ്ങള്‍ക്കും പിന്തുണ നല്‍കാനാണ്​ ഇപ്പോള്‍ ലോകബാങ്കിന്റെ ശ്രമം. പാവ​പ്പെട്ടവര്‍ക്കും പ്രതിസന്ധി അഭിമുഖീകരിക്കുന്നവര്‍ക്കും സഹായമെത്തിക്കുകയാണ്​ ലോകബാങ്കി​​ന്റെ പ്രാഥമിക ലക്ഷ്യം. വ്യവസായവും തൊഴിലുകളും സംരക്ഷിക്കുകയെന്നതും ലോകബാങ്കി​​ന്റെ ലക്ഷ്യമാണെന്നും മാല്‍പാസ്​ വ്യക്​തമാക്കി.

Related News