Loading ...

Home Europe

മരണസംഖ്യ പുനര്‍നിര്‍ണയിക്കല്‍; ചൈന ചെയ്തത് ലോകരാജ്യങ്ങളും ചെയ്യേണ്ടിവരും

ജനീവ: കോവിഡ് മരണസംഖ്യ പുനര്‍നിര്‍ണയിച്ച ചൈനയുടെ നടപടി മറ്റ് രാജ്യങ്ങളും പിന്തുടരേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞ ദിവസം കോവിഡ് മരണങ്ങള്‍ പുനര്‍നിര്‍ണയിച്ച ചൈന 1290 മരണം കൂട്ടിച്ചേര്‍ത്തിരുന്നു. ഇതോടെ ചൈനയില്‍ ആകെ മരണസംഖ്യ 4632 ആയി.കോവിഡ് പൊട്ടിപുറപ്പെടുന്ന സമയത്തെ എല്ലാ കേസുകളും എല്ലാ മരണങ്ങളും തിരിച്ചറിയുക വെല്ലുവിളിയാണെന്ന് ലോകാരോഗ്യ സംഘടനയുടെ കോവിഡ് ടെക്നിക്കല്‍ മേധാവി മരിയ വാന്‍ കെര്‍ഖോവെ പറഞ്ഞു. ചൈനയുടെ സാഹചര്യത്തിലൂടെ മറ്റ് രാജ്യങ്ങളും കടന്നുപോകേണ്ടിവരും. രേഖകള്‍ പരിശോധിച്ച്‌ എല്ലാവരെയും ഉള്‍പ്പെടുത്താന്‍ കഴിഞ്ഞോ എന്ന് നോക്കേണ്ടിവരും.ചൈനയില്‍ കോവിഡ് കനത്ത നാശം വിതച്ച വുഹാന്‍ മേഖലയിലാണ് പുതിയ കോവിഡ് മരണങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. à´µàµà´¹à´¾à´¨à´¿à´²àµ† ആരോഗ്യസംവിധാനം പാടെ തകര്‍ന്ന സാഹചര്യത്തില്‍ നിരവധി പേര്‍ വീടുകളില്‍ മരിച്ചിരുന്നു. മാത്രവുമല്ല, രോഗികളെ പരിചരിക്കുന്ന തിരക്കുകള്‍ക്കിടെ മരിച്ചവരുടെ രേഖകള്‍ കൃത്യമായി തയാറാക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞതുമില്ല -മരിയ വാന്‍ കെര്‍ഖോവെ പറഞ്ഞു.ഇത്തരമൊരു സാഹചര്യം എല്ലാ രാജ്യങ്ങളും നേരിടേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സീസ് ഡയരക്ടര്‍ മൈക്കേല്‍ റയാനും പറഞ്ഞു. കഴിയുന്നത്ര കൃത്യമായും വേഗത്തിലും വിവരങ്ങള്‍ നല്‍കാന്‍ അദ്ദേഹം ലോകരാജ്യങ്ങളോട് അഭ്യര്‍ഥിച്ചു.

Related News