Loading ...

Home Europe

രോഗ വ്യാപനം കുറയുന്നു, യൂറോപ്യന്‍ രാജ്യങ്ങളില്‍ ലോക്ക് ഡൗണ്‍ ഇളവ്, കൊവിഡിനെ പൂര്‍ണമായും നിയന്ത്രിക്കാനായെന്ന് ജര്‍മനി

ബെര്‍ലിന്‍: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍. ജര്‍മനിയില്‍ ഇന്ന് മുതല്‍ കൂടുതല്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങി. നോര്‍വെയില്‍ നഴ്സറി ക്ലാസുകള്‍ പുനഃരാരംഭിച്ചു. മാര്‍ച്ചു മുതല്‍ തന്നെ ഭൂരിഭാഗം യൂറോപ്യന്‍ രാജ്യങ്ങളും ലോക്ക് ഡൗണില്‍ തുടരുന്ന സാഹചര്യത്തിലാണ് ഇളവുകള്‍ അനുവദിച്ചിരുക്കുന്നത്. ലോകത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരില്‍ മൂന്നില്‍ രണ്ട് ഭാഗവും യൂറോപ്യന്‍ ഭൂഖണ്ഡത്തിലാണ്.കഴിഞ്ഞ രണ്ട് ആഴ്ചകളായി ഇറ്റലി, സ്പെയിന്‍, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ കൊവിഡ് മരണസംഖ്യയില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. കൊവിഡിനെ പൂര്‍ണമായും നിയന്ത്രണാവിധേയമാക്കാനായെന്ന് ജര്‍മനി അറിയിച്ചിരുന്നു. à´¤àµà´Ÿà´°àµâ€à´¨àµà´¨à´¾à´£àµ à´šà´¿à´² ഭാഗങ്ങളില്‍ കടകളും മറ്റും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയത്. വലിയ വ്യാപാര സ്ഥാപനങ്ങളിലും ജര്‍മനിയിലെ തിരക്കേറിയ നഗരങ്ങളിലും സാവധാനം ഇളവുകള്‍ വരുത്തും. മേയ് നാലോടെ സ്കൂളുകള്‍ തുറക്കാനാണ് ആലോചന.തെക്കന്‍ ജര്‍മനിയിലെ സ്റ്റേറ്റായ ബവേറിയയില്‍ പുറത്തിറങ്ങുമ്ബോള്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പൊതുഗതാഗതം ഉപയോഗിക്കുന്നവരും കടകളിലെ ജീവനക്കാരും സാധനങ്ങള്‍ വാങ്ങാനെത്തുന്നവരും കര്‍ശനമായി മാസ്ക് ധരിക്കണം. 4,642 പേരാണ് ജര്‍മനിയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത്. 1,54,743 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 91,500 പേര്‍ക്ക് രോഗം ഭേദമായി.നോര്‍വെയില്‍ ഇന്ന് മുതല്‍ നഴ്സറികളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ കുട്ടികളുടെ സുരക്ഷിതത്വത്തെ പറ്റി രക്ഷകര്‍ത്താക്കള്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. നഴ്സറി ക്ലാസുകള്‍ തുടങ്ങിയെങ്കിലും ഒരു വിഭാഗം കുട്ടികളെ സുരക്ഷ മുന്‍ നിറുത്തി മാതാപിതാക്കള്‍ സ്കൂളുകളിലേക്ക് അയയ്ക്കാന്‍ തയാറായില്ല. 7,103 പേര്‍ക്കാണ് നോര്‍വെയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 165 പേരാണ് ഇതേ വരെ രാജ്യത്ത് മരിച്ചത്.ഡെന്‍മാര്‍ക്കില്‍ ഇന്നു മുതല്‍ ബ്യൂട്ടി സലൂണുകള്‍, ഹെയര്‍ഡ്രസിംഗ്, ഫിസിയോതെറാപ്പി തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാകും. ഡെന്റിസ്റ്റുകള്‍ക്കും ഇന്ന് മുതല്‍ ഇളവുകളുണ്ട്. കര്‍ശനമായ നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിച്ചാണ് ഇവയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുകയെന്ന് ഡെന്‍മാര്‍ക്ക് ഗവണ്‍മെന്റ് വ്യക്തമാക്കിയിരുന്നു. 7,515 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച ഡെന്‍മാര്‍ക്കില്‍ 355 പേരാണ് ഇതേവരെ മരിച്ചത്.സ്പെയിനില്‍ കൊവിഡിന്റെ തീവ്രത കുറയുന്നുണ്ടെങ്കിലും ലോക്ക്ഡൗണ്‍ മേയ് 9 വരെ നീട്ടിയിരിക്കുകയാണ്. അതേ സമയം, ഏപ്രില്‍ 27 മുതല്‍ കുട്ടികളെ പുറത്തിറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സ്പെയിനില്‍ ഇതേവരെ 20,852 പേരാണ് മരിച്ചത്. 200,210 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 399 പേരാണ് സ്പെയിനില്‍ മരിച്ചത്. കഴിഞ്ഞ നാലാഴ്ചകള്‍ക്കിടയിലുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

Related News