Loading ...

Home Business

ലോകവ്യാപാര സംഘടനയുടെ നിബന്ധനകള്‍ ലംഘിക്കുന്നില്ല; ചൈനക്ക്​ ഇന്ത്യയുടെ മറുപടി

ന്യൂഡല്‍ഹി: നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ക്ക് ഇന്ത്യ​ നിയന്ത്രണം കൊണ്ടുവരുന്നത്​ ലോക വ്യാപാര സംഘടനയുടെ നിബന്ധനകളുടെ ലംഘനമാണെന്ന്​ ആരോപിച്ച ചൈനക്ക്​ മറുപടിയുമായി ഇന്ത്യ. അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളുടെ നേരിട്ടുള്ള നിക്ഷേപങ്ങള്‍ക്ക്​ അനുമതി നിഷേധിക്കുകയല്ല, പകരം സര്‍ക്കാരിന്‍െറ അംഗീകാരം വേണമെന്ന്​ വ്യക്തമാക്കുകയാണെന്ന്​ ഇന്ത്യ അറിയിച്ചു. വിദേശ നിക്ഷേപങ്ങള്‍ക്ക്​ സര്‍ക്കാരിന്‍െറ അനുമതി ആവശ്യപ്പെടുന്നത്​ മാത്രമായതിനാല്‍ à´…à´µ ലോക വ്യാപാര സംഘടനയുടെ തത്വങ്ങള്‍ ലംഘിക്കുന്നില്ലെന്നും ഇന്ത്യ വ്യക്തമാക്കി.ഇന്ത്യയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെതിരെ കഴിഞ്ഞ ദിവസം ചൈന രംഗ​ത്തെത്തിയിരുന്നു​. à´‡à´¨àµà´¤àµà´¯à´¯àµà´Ÿàµ† പുതിയ നിയന്ത്രണങ്ങള്‍ ലോകവ്യാപാര സംഘടനയുടെ തത്വങ്ങള്‍ ലംഘിക്കുന്നതാണെന്നും സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരത്തിന്​ എതിരാണെന്നും ചൈന അറിയിക്കുകയായിരുന്നു.രാജ്യത്തെ ആഭ്യന്തര കമ്ബനികള്‍ ലോക്ഡൗണ്‍ മൂലം പ്രതിസന്ധി നേരിടുന്നതിനെ തുടര്‍ന്ന്​ ഏറ്റെടുക്കല്‍ ഉള്‍​പ്പടെയുള്ള നീക്കങ്ങളെ ചെറുക്കുന്നതിനായിരുന്നു ഇന്ത്യയുടെ പുതിയ തീരുമാനം.അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ ഇന്ത്യയില്‍ വിദേശ നിക്ഷേപം നടത്തുന്നതിന് സര്‍ക്കാരി​​​​െന്‍റ മുന്‍കൂര്‍ അനുമതി തേടണമെന്ന്​ ശനിയാഴ്​ച ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഡിപ്പാ‍‍ര്‍ട്ട്മ​െന്‍റ്​ ഫോ‍ര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇ​േന്‍റണല്‍ ട്രേഡ് ആണ് ഇതു സംബന്ധിച്ച വിജ്ഞാപനമിറക്കിയത്​.ഇന്ത്യയിലെ യൂനികോണ്‍ ക്ലബിലുള്ള 30 കമ്ബനികളില്‍ 18 ഉം ചൈനീസ് നിക്ഷേപമുള്ള കമ്ബനികളാണ്. അതിനാല്‍ പുതിയ നീക്കം ചൈനീസ് നിക്ഷേപകര്‍ക്ക് തിരിച്ചടിയാകും. ഇതേതുടര്‍ന്നാണ്​​ ചൈന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്​.

Related News