Loading ...

Home Business

അന്തരാഷ്ട്ര വിപണിയില്‍ സമ്മര്‍ദ്ദം കനക്കുന്നു; ഡോളറിനെതിരെ പിടിച്ചു നില്‍ക്കാനാകാതെ ഇന്ത്യന്‍ രൂപ

യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 76.92 എന്ന റെക്കോര്‍ഡ് നിലയിലേക്ക് ഇടിഞ്ഞു. എന്നാല്‍, പിന്നീട് രൂപയുടെ മൂല്യം തിരിച്ചുകയറി 76.68 എന്ന നിലയില്‍ വ്യാപാരം അവസാനിപ്പിച്ചു. അസ്ഥിരമായ തുടക്കത്തിനുശേഷം, ഇന്ത്യന്‍ ഇക്വിറ്റികള്‍ ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തില്‍ കൂടുതല്‍ മുന്നേറി.
ഒരു ഡോളറിന് 76.90 എന്ന നിരക്കില്‍ വ്യാപാരം ആരംഭിച്ച രൂപ, യുഎസ് ഡോളറിനെതിരെ 76.73 മുതല്‍ 76.92 വരെയാണ് വ്യാപാരം നടന്നത്. ലോകത്തിലെ ഏറ്റവും ദ്രവ്യതയുള്ള കറന്‍സിക്കായി നിക്ഷേപകര്‍ റിസ്ക് അസെറ്റുകള്‍ ഉപേക്ഷിച്ചതിനാല്‍ യുഎസ് ഡോളര്‍ ഇന്ന് കറന്‍സി ബാസ്കറ്റിനെതിരെ രണ്ടാഴ്ചത്തെ ഉയര്‍ന്ന നിലയിലേക്ക് എത്തി.കൊറോണ വൈറസ് പ്രതിസന്ധി ഊര്‍ജ്ജ വിപണികളെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. à´…ന്താരാഷ്ട്ര മാനദണ്ഡമായ ബ്രെന്റ് ഇന്ന് 14% ഇടിഞ്ഞു, ഒരു ദിവസം മുമ്ബുണ്ടായിരുന്ന കനത്ത നഷ്ടത്തിലേക്കാണ് ക്രൂഡ് നീങ്ങുന്നത്. ആറ് ആഗോള കറന്‍സികളുടെ ഒരു ബാസ്കറ്റിനെതിരെ യുഎസ് ഡോളര്‍ സൂചിക ഇന്ന് 100.407 ആയി ഉയര്‍ന്നു.എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം എണ്ണവിലയിലുണ്ടായ ഇടിവ് പോസിറ്റീവ് ആണെങ്കിലും മൂലധന വിപണിയില്‍ നിന്നും വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം വിറ്റൊഴിയുന്നതിലൂടെ രൂപയുടെ മൂല്യം ഇടിയുകയാണ്. താല്‍ക്കാലിക എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം ചൊവ്വാഴ്ച അവര്‍ 2,095.23 കോടി രൂപയുടെ ഇക്വിറ്റി ഷെയറുകള്‍ ഓഫ്‌ലോഡ് ചെയ്തു.മാര്‍ച്ചില്‍ ആഗോള ഫണ്ടുകള്‍ ആഭ്യന്തര ബോണ്ടുകളില്‍ നിന്നും സ്റ്റോക്കുകളില്‍ നിന്നും 16.6 ബില്യണ്‍ ഡോളര്‍ പിന്‍‌വലിച്ചു.മൂലധന ഒഴുക്കിനിടയില്‍ ജൂണ്‍ അവസാനത്തോടെ രൂപയുടെ മൂല്യം ഡോളറിന് 4.7 ശതമാനം കൂടി ഇടിഞ്ഞ് 80.6 ആയി കുറഞ്ഞേക്കാമെന്ന് ബ്ലൂംബെര്‍​ഗ് സാമ്ബത്തിക വിദ​ഗ്ധര്‍ അഭിപ്രായപ്പെട്ടു. à´ˆ വര്‍ഷം ഇതുവരെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം എട്ട് ശതമാനം കുറഞ്ഞു."വൈറസ് പകര്‍ച്ചവ്യാധി സാധ്യതയെയും ലോക്ക് ഡൗണിനെയും ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം കണക്കിലെടുത്ത്, റിസര്‍വ് ബാങ്ക് അതിന്റെ കരുതല്‍ ധനം പെട്ടെന്ന് കുറയാന്‍ ഇടയാക്കുന്ന കഠിനമായ ഇടപെടലിന് ശ്രമിക്കില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു," ബ്ലൂംബെര്‍ഗിലെ ഇന്ത്യ സാമ്ബത്തിക ശാസ്ത്രജ്ഞന്‍ അഭിഷേക് ഗുപ്ത പറഞ്ഞു.

Related News