Loading ...

Home sports

ചാമ്ബ്യന്‍സ്​ ലീഗും യൂറോപ്പ ലീഗും ആഗ​സ്​റ്റില്‍

ലണ്ടന്‍: കോവിഡ്​ 19 കാരണം നിര്‍ത്തിവെച്ച 2019-20 സീസണിലെ യുവേഫ ചാമ്ബ്യന്‍സ്​ ലീഗ്​, യൂറോപ്പ ലീഗ്​ മത്സരങ്ങള്‍ ആഗസ്​റ്റ്​ മാസം നടക്കുമെന്ന്​ റിപ്പോര്‍ട്ട്​. ജൂലൈ 31നുള്ളില്‍ ആഭ്യന്തര മത്സരങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം യൂറോപ്യന്‍ മത്സരങ്ങള്‍ നടത്താനാണ്​ നിലവിലെ പദ്ധതി. വിവിധ രാജ്യങ്ങളിലായി നടക്കുന്ന ടൂര്‍ണമ​െന്‍റുകളായതിനാല്‍ യാത്രവിലക്കുകള്‍ നീങ്ങാന്‍ ആഗസ്​റ്റ്​ എങ്കിലുമാകുമെന്നതിനാലാണ്​ ഇത്തരമൊരു നീക്കം.ജൂണ്‍, ജൂലൈ, ആഗസ്​റ്റ്​ മാസങ്ങളില്‍ മത്സരങ്ങള്‍ നടത്താന്‍ ഇനിയും സാധ്യതയുണ്ടെന്ന്​ 55 അസോസിയേഷനുകളെയും യുവേഫ അറിയിച്ചു.യൂറോപ്പിലെ സ്​ഥിതിഗതികളില്‍ ഇനിയും സാധാരണ ഗതിയിലാകാത്തതിനെത്തുടര്‍ന്ന്​ സീസണ്‍ മുഴുമിപ്പിക്കാനുള്ള എല്ലാ മാര്‍ഗവും യുവേഫ തേടുന്നുണ്ട്​. à´†à´—സ്​റ്റ്​ 11നും 22നുമിടയില്‍ ക്വാര്‍ട്ടര്‍ ഫൈനലും സെമിഫൈനലും രണ്ട്​ പാദങ്ങളിലായി നടത്താനാണ്​ രൂപരേഖ തയാറാക്കുന്നത്​.പ്രീമിയര്‍ ലീഗില്‍ ഇനി ഒമ്ബത്​ റൗണ്ടും സ്​പെയിനിലും ഇറ്റലിയിലും 11ഉം 12ഉം റൗണ്ടുകളും ബാക്കിനില്‍ക്കേ പുതിയ മത്സരക്രമ​ പ്രകാരം ടൂര്‍ണമ​െന്‍റുകള്‍ നടത്താനാകുമോ എന്ന്​ സംശയമുയരുന്നുണ്ട്​.

Related News