Loading ...

Home Business

സെന്‍സെക്സ് 484 പോയന്റ് ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സെക്സ് 484 പോയന്റ് നേട്ടത്തില്‍ 31,863ലും നിഫ്റ്റി 127 പോയന്റ് ഉയര്‍ന്ന് 9314ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇ ഐടി സൂചികയാണ് മികച്ചനേട്ടമുണ്ടാക്കിയത്. സൂചിക 4.85ശതമാനമാണ് ഉയര്‍ന്നത്.വിപണിയില്‍ ആത്മവിശ്വാസം നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍ വീണ്ടും ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് സൂചികകള്‍ നേട്ടമുണ്ടാക്കിയത്.ബിഎസ്‌ഇ ടെക്, ബാങ്കെക്സ്, ഫിനാന്‍സ് സൂചികകള്‍ യഥാക്രമം 3.93 ശതമാനവും 3.39ശതമാനവും 2.31ശതമാനവും നേട്ടമുണ്ടാക്കി.ഹിന്‍ഡാല്‍കോ, ഐഷര്‍ മോട്ടോഴ്സ്,ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ഒഎന്‍ജിസി, എച്ച്‌ഡിഎഫ്സി ബാങ്ക്, വിപ്രോ, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര, ടിസിഎസ്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.ഭാരതി എയര്‍ടെല്‍, എസ്ബിഐ, എന്‍ടിപിസി, ഗ്രാസിം, എല്‍ആന്‍ഡ്ടി, ഹീറോ മോട്ടോര്‍കോര്‍പ്, ഐടിസി,ടൈറ്റാന്‍ കമ്ബനി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Related News