Loading ...

Home sports

സ്പാനിഷ് ലീഗ് മത്സരങ്ങള്‍ക്ക് ജൂലൈ അവസാനം വരെ വിലക്ക്

മാഡ്രിഡ്: ലാ ലീഗ മത്സരങ്ങളൊന്നും വേനല്‍ക്കാലത്തുണ്ടാവില്ലെന്ന് സ്‌പെയിന്‍ ഉറപ്പിച്ചു. ശക്തമായ കൊറോണ ബാധ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ജൂലൈ മാസം വരെ ഒരു ഫുട്‌ബോള്‍ മത്സരത്തെക്കുറിച്ചും ചിന്തിക്കേണ്ടന്നാണ് സ്‌പെയിന്‍ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം. ആരോഗ്യവകുപ്പാണ് ക്ലബ്ബുകള്‍ക്ക് നേരിട്ട് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.അന്താരാഷ്ട്രമാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ ജൂണ്‍ രണ്ടാം വാരത്തില്‍ ലാ ലീഗാ മത്സരങ്ങള്‍ക്ക് സാധ്യയുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. എന്നാല്‍ ആരോഗ്യമന്ത്രിയുടെ ട്വിറ്റര്‍ സന്ദേശം എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കിയതായി മാദ്ധ്യമങ്ങള്‍ വിലയിരുത്തുന്നു. ഇതിനിടെ ടീമുകളുടെ പരിശീലനം അടുത്ത മാസം ആദ്യം മുതല്‍ തുടങ്ങാന്‍ തീരുമാനമെടുത്തിരുന്നു, സ്‌പെയിനിലെ ദേശീയ കായിക കൗണ്‍സിലും റോയല്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷനും ലാ ലീഗാ കമ്മിറ്റിയും സംയുക്തമായി എടുത്ത തീരുമാനത്തിലാണ് പരിശീലനകാര്യത്തില്‍ തീരുമാനമായത്. à´¸àµâ€Œà´ªàµ†à´¯à´¿à´¨à´¿à´²àµâ€ നിലവില്‍ 23000 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Related News