Loading ...

Home cinema

രാജ്യാന്തര ഹ്രസ്വചലച്ചിത്രമേള മാറ്റിവെച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന പതിമൂന്നാമത് രാജ്യാന്തര ഹ്രസ്വചലച്ചിത്രമേള (ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള- IDSFFK) മാറ്റിവെച്ചു. ജൂലൈ മാസം നടക്കേണ്ടിയിരുന്ന മേള കൊറോണ വൈറസിന്റെയും ലോക്ക്‌ഡൗണിന്റെയും പശ്ചാത്തലത്തില്‍ നീട്ടിവെച്ചതായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഇന്ത്യന്‍ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ വര്‍ഷം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി നടന്ന മേളയില്‍ വിവിധ വിഭാഗങ്ങളിലായി 263 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. മേളയുടെ ഹോമേജ് വിഭാഗത്തില്‍ ഫ്രഞ്ച് ന്യൂ വേവ് പ്രസ്ഥാനത്തിന്റെ അമരക്കാരിയായ ആഗ്നസ് വര്‍ദ, ലെബനീസ് സംവിധായിക ജോസെലിന്‍ സാബ് എന്നിവരുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു.

Related News