Loading ...

Home Business

വായ്പ എടുത്ത് മുങ്ങിയവരുടെ കടങ്ങൾ എഴുതിതള്ളിയത് 68000 കോടി രൂപ

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ 50 വ​ലി​യ കു​ടി​ശി​ക​ക്കാ​രു​ടെ 68,607 കോ​ടി രൂ​പ​യു​ടെ വാ​യ്പ ബാ​ങ്കു​ക​ള്‍ എ​ഴു​തി​ത്ത​ള്ളി. കിം​ഗ്ഫി​ഷ​ര്‍ എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ പേ​രി​ല്‍ ആ​യി​ര​ങ്ങ​ള്‍ തു​ല​ച്ച മ​ദ്യ​രാ​ജാ​വ് വി​ജ​യ് മ​ല്യ, വ​ജ്ര​വ്യാ​പാ​രി​ക​ളാ​യ മെ​ഹു​ല്‍ ചോ​ക്സി, ജ​തി​ന്‍ മേ​ത്ത, റോ​ട്ടോ​മാ​ക് ഗ്രൂ​പ്പി​ന്‍റെ വി​ക്രം കോ​ഠാ​രി തു​ട​ങ്ങി​യ​വ​രു​ടെ വാ​യ്പ​ക​ള്‍ ഇ​തി​ല്‍​പ്പെ​ടു​ന്നു.ഇ​പ്പോ​ള്‍ പ​ത​ഞ്ജ​ലി ഗ്രൂ​പ്പ് കൈ​വ​ശ​പ്പെ​ടു​ത്തി​യ രു​ചി സോ​യ​യു​ടെ ക​ട​വും എ​ഴു​തി​ത്ത​ള്ളി​യി​ട്ടു​ണ്ട്. സാ​കേ​ത് ഗോ​ഖ​ലെ വി​വരാ​കാ​ശ​പ്ര​കാ​രം റി​സ​ര്‍​വ് ബാ​ങ്കി​ല്‍ അ​പേ​ക്ഷി​ച്ച​പ്പോ​ള്‍ ന​ല്‍​കി​യ ഉ​ത്ത​ര​ത്തി​ലാ​ണ് à´ˆ ​വി​വ​ര​ങ്ങ​ള്‍ ഉ​ള്ള​ത്. à´®àµ†â€‹à´¹àµâ€‹à´²àµâ€ ചോ​ക്സി​യു​ടെ ഗീ​താ​ഞ്ജ​ലി ജെം​സ്, ഗി​ലി ഇ​ന്ത്യ, ന​ക്ഷ​ത്ര ബ്രാ​ന്‍​ഡ്സ് എ​ന്നീ ക​ന്പ​നി​ക​ളു​ടെ മൊ​ത്തം 8048 കോ​ടി രൂ​പ എ​ഴു​തി​ത്ത​ള്ളി. ജ​തിന്‍ മേ​ത്ത​യു​ടെ വി​ന്‍​സം ഡ​യ​ണ്ട്സി​ന്‍റെ (പ​ഴ​യ സു-​രാ​ജ് ഡ​യ​മ​ണ്ട്സ്) 4076 കോ​ടി രൂ​പ എ​ഴു​തി​ത്ത​ള്ളി.

മ​ല്യ​യു​ടെ കിം​ഗ്ഫി​ഷ​ര്‍ എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ 1943 കോ​ടി രൂ​പ, രു​ചി സോ​യ​യു​ടെ 2212 കോ​ടി രൂ​പ, സ​ന്ദീ​പ് ജു​ന്‍​ജു​ന്‍​വാ​ല​യും സ​ഹോ​ദ​ര​ന്മാ​രും ന​ട​ത്തി​യി​രു​ന്ന ബ​സ്മ​തി അ​രി ക​യ​റ്റു​മ​തി സ്ഥാ​പ​ന​മാ​യ റൈ ​അ​ഗ്രോ​യു​ടെ 4314 കോ​ടി, റോ​ട്ടോ​മാ​ക് ഗ്ലോ​ബ​ലി​ന്‍റെ 2850 കോ​ടി, പ​ഞ്ചാ​ബി​ല്‍ ജി​തേ​ന്ദ്ര​സിം​ഗും കു​ടും​ബ​വും ന​ട​ത്തി​യി​രു​ന്ന കു​ഡോ​സ് കെ​മീ എ​ന്ന ഔ​ഷ​ധക്ക​ന്പ​നി​യു​ടെ 2326 കോ​ടി, വി​ജ​യ് ചൗ​ധ​രി എ​ന്ന​യാ​ള്‍ തു​ട​ങ്ങി​യ റി​യ​ല്‍ എ​സ്റ്റേ​റ്റ് ക​ന്പ​നി സൂം ​ഡെ​വ​ല​പ്പേഴ്സിന്‍റെ 2012 കോ​ടി, ജ​തി​ന്‍ മേ​ത്ത​യു​ടെ അ​ഹ​മ്മ​ദാ​ബാ​ദി​ലെ ക​ന്പ​നി ഫോ​റെ​വ​ര്‍ പ്രെ​ഷ്യ​സ് ജ്വ​ല്ല​റി​യു​ടെ 1962 കോ​ടി എ​ന്നി​ങ്ങ​നെ എ​ഴു​തി​ത്ത​ള്ളി​യ​വ​യു​ടെ പ​ട്ടി​ക നീ​ളു​ന്നു.

രാ​ഹു​ല്‍ ഗാ​ന്ധി ഈ ​പ​ട്ടി​ക ആ​വ​ശ്യ​പ്പെ​ട്ടു ലോ​ക്സ​ഭ​യി​ല്‍ ചോ​ദ്യം ഉ​ന്ന​യി​ച്ച​പ്പോ​ള്‍ ധ​ന​മ​ന്ത്രി ഉ​ത്ത​രം ന​ല്‍​കാ​ന്‍ ത​യാ​റാ​യി​രു​ന്നി​ല്ല. രാ​ജ്യ​ത്ത് ക​ര്‍​ഷ​ക​ര്‍​ക്കും മ​റ്റും ക​ടാ​ശ്വാ​സം ന​ല്‍​കാ​ന്‍ ഗ​വ​ണ്‍​മെ​ന്‍റും ബാ​ങ്കു​ക​ളും ത​യാ​റ​ല്ലാ​ത്ത​പ്പോ​ഴാ​ണ് ബാ​ങ്കു​ക​ളെ പ​റ്റി​ച്ച​വ​രു​ടെ ക​ട​ങ്ങ​ള്‍ എ​ഴു​തി​ത്ത​ള്ളി​യ​ത്.

ക​ടം എ​ഴു​തി​ത്ത​ള്ളു​ന്പോ​ള്‍ ബാ​ങ്കി​ന്‍റെ ലാ​ഭ​ന​ഷ്‌​ട ക​ണ​ക്കി​ല്‍നി​ന്ന് അ​തു മാ​റ്റു​ന്നു എ​ന്നേ​യു​ള്ളൂ. തു​ക ഈ​ടാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​രും. തു​ക കി​ട്ടു​ന്പോ​ള്‍ അ​തു ബാ​ങ്കി​നു ലാ​ഭ​മാ​യി രേ​ഖ​പ്പെ​ടു​ത്തും. ക​ടം തി​രി​ച്ച​ട​യ്ക്കാ​നു​ള്ള​വ​രു​ടെ ബാ​ധ്യ​ത എഴുതി​ത്ത​ള്ള​ലി​ന്‍റെ പേ​രി​ല്‍ ഇ​ല്ലാ​താ​കു​ന്നി​ല്ല.

Related News