Loading ...

Home cinema

കോ​വി​ഡ്: തീ​യ​റ്റ​റു​ക​ളി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ത്ത സി​നി​മ​ക​ള്‍ ഓ​സ്ക​റി​ന് പ​രി​ഗ​ണി​ക്കും

ലോ​സ് ആ​ഞ്ച​ല​സ്: കോ​വി​ഡ്-19 വൈ​റ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഓ​സ്ക​ര്‍ നി​ബ​ന്ധ​ന​ക​ളി​ല്‍ മാ​റ്റം വ​രു​ത്തി. തീ​യ​റ്റ​റു​ക​ളി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ത്ത സി​നി​മ​ക​ളും ഇ​നി ഓ​സ്ക​റി​ന് പ​രിഗണി​ക്കു​മെ​ന്ന് അ​ക്കാ​ദ​മി ഓ​ഫ് മോ​ഷ​ന്‍ പി​ക്ചേ​ഴ്സ് ആ​ന്‍റ് ആ​ര്‍​ട്സ് അ​റി​യി​ച്ചു.

കോ​വി​ഡ് ഭീ​ഷ​ണി​യെ​ത്തു​ട​ര്‍​ന്ന് നി​ല​നി​വി​ല്‍ തീയ​റ്റ​റു​ക​ള്‍ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ഈ ​ഒ​രു സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ല ചി​ത്ര​ങ്ങ​ളും ഓ​ണ്‍​ലൈ​ന്‍ സ്ട്രീ​മിം​ഗ് വ​ഴി​യാ​ണ് പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത്. ഇ​തി​നാ​ലാ​ണ് ഓ​സ്ക​ര്‍ നി​ബ​ന്ധ​ന​ക​ളി​ല്‍ മാ​റ്റം വ​രു​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്.

മി​ക​ച്ച ചി​ത്ര​ത്തി​നാ​യു​ള്ള കാ​റ്റ​ഗ​റി​യി​ല്‍ ഓ​ണ്‍​ലൈ​ന്‍ റി​ലീ​സ് ചെ​യ്ത സി​നി​മ​ക​ള്‍​ക്കും അ​പേ​ക്ഷി​ക്കാം. à´…​തേ​സ​മ​യം, തീ​യ​റ്റ​റു​ക​ള്‍ തു​റ​ക്കു​ന്ന​തോ​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ​ഴ​യ​തു​പോ​ലെ ആ​കു​മെ​ന്നും ഓ​സ്ക​ര്‍ ഭ​ര​ണ​സ​മി​തി അ​റി​യി​ച്ചു.

ഇ​തു​വ​രെ മി​ക​ച്ച ചി​ത്ര​ത്തി​നാ​യു​ള്ള കാ​റ്റ​ഗ​റി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന സി​നി​മ​ക​ള്‍ തു​ട​രെ ഏ​ഴു ദി​വ​സ​ങ്ങ​ളി​ല്‍, ദി​വ​സേ​ന മൂ​ന്ന് ഷോ ​വീ​തം തീ​യ​റ്റ​റു​ക​ളി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മാ​ന​ദ​ണ്ഡം.

Related News