Loading ...

Home sports

ഹോം മത്സരങ്ങളും ഫ്രാന്‍സിന് പുറത്ത്; ചാമ്ബ്യന്‍സ് ലീ​ഗിനായി പി.എസ്.ജിയുടെ പദ്ധതി

സെപ്റ്റംബര്‍ വരെ ഫുട്ബോള്‍ അടക്കമുള്ള എല്ലാ കായിക ഇനങ്ങള്‍ക്കും ഫ്രാന്‍സില്‍ വിലക്കേര്‍പ്പെടുത്തിയതോടെ ഫ്രഞ്ച് ലീ​ഗ് പുനരാരംഭിക്കാനുള്ള സാധ്യതകള്‍ മങ്ങി. എന്നാല്‍ ലീ​ഗ് അവസാനിപ്പിച്ചാലും അതിലും പ്രധാനപ്പെട്ട യുവേഫ ചാമ്ബ്യന്‍സ് ലീ​ഗ് തുടരുമെന്ന് ഏതാണ്ടുറപ്പായതോടെ ഫ്രഞ്ച് ക്ലബുകള്‍ പുതിയ വെല്ലുവിളിയെ നേരിടാനുള്ള പദ്ധതികള്‍ തേടുകയാണ്.പി.എസ്.ജിയും ലിയോണുമാണ് ചാമ്ബ്യന്‍സ് ലീ​ഗില്‍ ശേഷിക്കുന്ന ഫ്രഞ്ച് ടീമുകള്‍. ഇതില്‍ പി.എസ്.ജി ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചു. ലിയോണാകട്ടെ പ്രീക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ യുവന്റസിന് തോല്‍പ്പിച്ച്‌ രണ്ടാം പാദത്തിനായി ഒരുങ്ങവെയാണ് മത്സരങ്ങള്‍ നിര്‍ത്തിവച്ചത്. à´ˆ സാഹചര്യത്തില്‍ ചാമ്ബ്യന്‍സ് ലീ​ഗ് പുനരാരംഭിച്ചാല്‍ പി.എസ്.ജിക്ക് എന്തായാലും രണ്ട് പാദങ്ങളുള്ള ക്വാര്‍ട്ടര്‍ കളിക്കണം. ഫ്രാന്‍സില്‍ മത്സരങ്ങള്‍ക്ക് വിലക്കുള്ള സാഹചര്യത്തില്‍ ചാമ്ബ്യന്‍സ് ലീ​ഗിലെ പി.എസ്.ജിയുടെ ഹോം മത്സരങ്ങള്‍ രാജ്യത്തിന് പുറത്ത് നടത്താനാണ് ക്ലബ് പദ്ധതി. ക്ലബ് ഉടമ നാസര്‍ അല്‍ ഖലേഫി തന്നെയാണ് ഒരു ഫ്രഞ്ച് പത്രത്തോട് ഇക്കാര്യം പറഞ്ഞത്.യുവന്റസിന്റെ മൈതാനത്ത് നടക്കുന്ന രണ്ടാം പാദ പ്രീക്വാര്‍ട്ടറിന് ശേഷമെ ലിയോണിന്റെ ചാമ്ബ്യന്‍സ് ലീ​ഗ് ഭാവി അറിയാനാകു. ക്വാര്‍ട്ടറിലേക്ക് മുന്നേറിയാല്‍ ലിയോണും പി.എസ്.ജിയുടെ പാത പിന്തുടരും. ജൂലൈ-ഓ​ഗസ്റ്റ് മാസങ്ങളിലായി ചാമ്ബ്യന്‍സ് ലീ​ഗ് പൂര്‍ത്തിയാക്കാനാണ് യുവേഫ ആലോചിക്കുന്നത്.

Related News