Loading ...

Home cinema

നടന്‍ ഋഷി കപൂര്‍ അന്തരിച്ചു

മുംബയ്: നടനും നിര്‍മ്മാതാവും സംവിധായകനുമായ ഋഷി കപൂര്‍ അന്തരിച്ചു. അറുപത്തേഴുവയസായിരുന്നു. ഏറെ നാളായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. ഒരു വര്‍ഷത്തോളമായി യു.എസില്‍ ക്യാന്‍സര്‍ ചികിത്സയിലായിരുന്ന കപൂര്‍ കഴിഞ്ഞ സെപ്തംബറിലാണ് ഇന്ത്യയില്‍ മടങ്ങി എത്തുന്നത്. ഫെബ്രുവരിയില്‍ അദ്ദേഹം രണ്ടുതവണ ആശുപത്രിയിലായിരുന്നു. ആദ്യം അണുബാധയെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. പിന്നീട് കടുത്ത പനിയെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയിലും പ്രവേശിപ്പിക്കപ്പെട്ടിരുന്നു.

Related News