Loading ...

Home sports

ഇറ്റലി വിട്ട് യുവന്റസ് താരങ്ങള്‍, ഡി ലൈറ്റും ഹോളണ്ടിലേക്ക് മടങ്ങി

ഇറ്റലി വിട്ട് യുവന്റസ് താരങ്ങള്‍. ഇറ്റലി വിട്ട യുവന്റസ് താരങ്ങളുടെ നീണ്ടനിരയിലേക്ക് ഇടം നേടിയിരിക്കുകയാണ് ഡച്ച്‌ താരം മതിയാസ് ഡി ലൈറ്റ്. കൊറോണ പാന്‍ഡെനികിനെ തുടര്‍ന്ന് ടൂറിനിലായിരുന്നു യുവതാരം ഉണ്ടായിരുന്നത്. ലോക്ക്ഡൗണ്‍ കഴിഞ്ഞതിന് പിന്നാലെയാണ് ജന്മനാടായ ഹോളണ്ടിലേക്ക് ഡി ലൈറ്റ് മടങ്ങിയത്.ഇറ്റലി വിടുന്ന 9മത്തെ യുവന്റസ് താരമാണ് ഡി ലൈറ്റ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഡഗ്ലസ് കോസ്റ്റ, ഡാനിലോ, അലക്സ് സാന്‍ഡ്രോ, ഗോണ്‍സാലോ ഹിഗ്വെയിന്‍, റാബിയോട്ട്, സമി ഖെദീര, സ്കെസെന്‍സ്കി എന്നിവരാണ് ഇപ്പോള്‍ ഇറ്റലിയില്‍ ഇല്ലാത്തത്. ഗ്രൗണ്ട് ട്രെയിനിംഗ് മെയ് 18നു തുടങ്ങാനാണ് ക്ലബ്ബ് പ്ലാന്‍ ചെയ്യുന്നത്. എന്നാല്‍ ഇറ്റലിയില്‍ തിരികെ എത്തിയാല്‍ ഈ താരങ്ങളെല്ലാം 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിയേണ്ടിവരും.

Related News