Loading ...

Home Business

യു.എസ്. കമ്പനികള്‍ കൂട്ടത്തോടെ ചൈന വിടുമ്പോൾ ബദല്‍ നിക്ഷേപ കേന്ദ്രമാകാനൊരുങ്ങി ഇന്ത്യ

ചൈനയില്‍ ബിസിനസ് ചെയ്യുന്ന യു.എസ്. കമ്ബനികള്‍ക്ക് ബദല്‍ നിക്ഷേപ കേന്ദ്രമായി വളര്‍ന്നുവരാന്‍ ഇന്ത്യക്ക് അവസരം. അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സ്-ഇന്ത്യ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വന്‍കിട യു.എസ്. കമ്ബനികളുടെ പ്രതിനിധികളും യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് ഇത്തരമൊരു അഭിപ്രായം ഉയര്‍ന്നുവന്നത്.
ചൈനയില്‍നിന്ന് കൂടുമാറ്റത്തിന് ആഗ്രഹിക്കുന്ന യു.എസ്. കമ്ബനികള്‍ക്ക് ബിസിനസ് ചെയ്യുന്നതിനുള്ള മികച്ചയിടമായി ഇന്ത്യ മാറും. നിലവില്‍ ചൈനയില്‍ പ്രവര്‍ത്തിക്കുന്ന മിക്ക വ്യവസായങ്ങളുടെയും ഇഷ്ട കേന്ദ്രമായി വളരെ വേഗത്തില്‍ വളരാന്‍ ഇന്ത്യക്ക് കഴിയുമെന്നും യു.എസ്. à´¸àµà´±àµà´±àµ‡à´±àµà´±àµ ഡിപ്പാര്‍ട്ട്മെന്റ് ചൂണ്ടിക്കാട്ടി.രാജ്യത്ത് ബിസിനസ് ആരംഭിക്കുന്നതിനായി അമേരിക്കന്‍ കമ്ബനികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് യു.എസ്. കമ്ബനികളുടെ പ്രതിനിധികള്‍ നിര്‍ദേശിച്ചു. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ സ്ട്രാറ്റജിയോട് ചേര്‍ന്നു നില്‍ക്കുന്ന നീക്കമാണിതെന്നും യോഗം വിലയിരുത്തി.ചൈനയ്ക്കു പുറത്തുപോകുന്ന കമ്ബനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു.ഇത്തരം വ്യവസായങ്ങളെ സ്വാഗതം ചെയ്യുന്നതിന് സംസ്ഥാനതലത്തില്‍ ആസൂത്രിതമായൊരു സ്ട്രാറ്റജി ഉണ്ടായിരിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു.അതിനിടെ, ചൈന വിടുന്ന 100 യു.എസ്. കമ്ബനികള്‍ ഉത്തര്‍പ്രദേശില്‍ നിക്ഷേപം നടത്തുന്നതിന് ഒരുങ്ങുന്നതായി യു.പി. ചെറുകിട വ്യവസായ മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ് അറിയിച്ചു.

Related News