Loading ...

Home sports

ഇന്ത്യന്‍ ഫുട്​ബാള്‍ ഇതിഹാസം ചുനി ഗോസ്വാമി അന്തരിച്ചു

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ഫുട്​ബാള്‍ ടീം ക്യാപ്​റ്റന്‍ ചുനി ഗോസ്വാമി(82) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 1962ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ ഇന്ത്യന്‍ ടീമിന്‍െറ ക്യാപ്​റ്റ​നായിരുന്നു . ഫസ്​റ്റ്​ ക്ലാസ്​ ക്രിക്കറ്റില്‍ ബംഗാളിനേയും പ്രതിനിധീകരിച്ചിട്ടുണ്ട്​.1962ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയതിന്​ പുറമേ ഗോസ്വാമിയുടെ ക്യാപ്​റ്റന്‍സിക്ക്​ കീഴില്‍ 1964ലെ ടൂര്‍ണമ​െന്‍റില്‍ ഇന്ത്യ റണ്ണേഴ്​സ്​ അപ്​ ആവുകയും ചെയ്​തിട്ടുണ്ട്​. ബര്‍മ്മക്കെതിരെ അന്ന്​ നേരിയ മാര്‍ജിനിലാണ്​ ഇന്ത്യ ഫൈനലില്‍ തോറ്റത്​. മോഹന്‍ ബഗാന്​ വേണ്ടിയും അദ്ദേഹം ബൂട്ട്​ കെട്ടിയിട്ടുണ്ട്​. à´•à´²àµâ€à´•àµà´•à´¤àµà´¤ യുനിവേഴ്​സിറ്റിയില്‍ പഠിക്കുന്ന ​കാലത്ത്​ ഫുട്​ബാള്‍, ക്രിക്കറ്റ്​ ടീമുകള്‍ക്ക്​ വേണ്ടി അദ്ദേഹം കളിച്ചു​.1957ലാണ്​ ഗോസ്വാമി അന്താരാഷ്​ട്ര കരിയര്‍ ആരംഭിച്ചത്​. 1964ല്‍ 27ാം വയസില്‍ അന്താരാഷ്​ട്ര ഫുട്​ബാളില്‍ നിന്ന്​ വിരമിക്കുകയും ചെയ്​തു. ഫുട്​ബാളില്‍ മാത്രമല്ല ക്രിക്കറ്റിലും ഗോസ്വാമി ശക്​തമായ സാന്നിധ്യമറിയിച്ചിട്ടുണ്ട്​. 1966ല്‍ ഗാരിസോബോഴ്​സ്​ നയിച്ച വെസ്​റ്റ്​ഇന്‍ഡീസ്​ ടീമിനെ തകര്‍ത്തുവിട്ട ഈസ്​റ്റ്​ സോണ്‍ ടീമില്‍ ഗോസ്വാമിയും അംഗമായിരുന്നു. à´† ടൂര്‍ണമ​െന്‍റില്‍ അദ്ദേഹം എട്ട്​ വിക്കറ്റ്​ എടുക്കുകയും ചെയ്​തിട്ടു​. 1971-72 സീസണില്‍ പശ്​ചിമബംഗാള്‍ രഞ്​ജി ടീമിന്‍െറ ക്യാപ്​റ്റനായിരുന്നു അദ്ദേഹം

Related News