Loading ...

Home sports

കൊറോണക്കെതിരായ പോരാട്ടം ; 20 ലക്ഷം രൂപ സമാഹരിച്ച്‌ നല്‍കി ഇന്ത്യന്‍ വനിതാ ഹോക്കി ടീം

ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിനായി 20,01,130 രൂപ സംഭവനചെയ്ത് ഇന്ത്യന്‍ ഹോക്കി ടീം. പതിനെട്ടുദിവസം നീണ്ടുനിന്ന ഫിറ്റ്നസ് ചലഞ്ചിലൂടെ സമാഹരിച്ച തുകയാണ് ഇത് . ഈ തുക ടീം ഡല്‍ഹി ആസ്ഥാനമായിപ്രവര്‍ത്തിക്കുന്ന ഉദയ് എന്‍ ജി ഒയ്ക്ക് നല്‍കും. തുക വൈറസ് ബാധ മൂലം പ്രതിസന്ധിയിലായ വിവിധ മേഖലകളിലെ രോഗികള്‍ , കുടിയേറ്റ തൊഴിലാളികള്‍, ചേരിനിവാസികള്‍ എന്നിവരുടെ അടിസ്ഥാന ആവശ്യത്തിനായി ഉപയോഗിക്കും.ഓരോ ദിവസവും ടീമിലെ ഓരോതരങ്ങള്‍ വീതം സോഷ്യല്‍ മീഡിയയില്‍ ഓരോ ഫിറ്റ്നസ് ചലഞ്ചുമായി എത്തും.തുടര്‍ന്ന് അവര്‍ തങ്ങളുടെ സോഷ്യല്‍ മേടായ് ഹാന്‍ഡിലിനെ പത്തുപേരെ ഈ ചലഞ്ചിന് ക്ഷണിക്കുകയും 100 രൂപ വീതം ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യും.ഈ ആശയത്തിന് പിന്തുണ നല്‍കിയ എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായി
ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ പറഞ്ഞു.

Related News