Loading ...

Home Business

ഓഹരി വിപണിയില്‍ വന്‍ ഇടിവ്

മുംബൈ: കഴിഞ്ഞയാഴ്ചയിലെ മികച്ചനേട്ടം നിലനിര്ത്താനാകാതെ ഓഹരി സൂചികകള് തകര്ന്നടിഞ്ഞു. അഞ്ചുലക്ഷം കോടി രൂപയാണ് തിങ്കളാഴ്ചമാത്രം നിക്ഷേപകന് നഷ്ടമായത്.സെന്സെക്സ് 2002 പോയന്റ് താഴ്ന്ന് 3,715ലും നിഫ്റ്റി 566 പോയന്റ് നഷ്ടത്തില് 9,293.50 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ലോകം കോവിഡ് ഭീതിയില് നിന്ന് തിരിച്ചുവരുമ്ബോള് കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച്‌ യുഎസും ചൈനയും തമ്മിലുണ്ടായ തര്ക്കം വിപണിയെ ബാധിച്ചു. രാജ്യത്ത് അടച്ചിടല് വീണ്ടും നിട്ടിയതും നിക്ഷേപകന്റെ ആത്മവിശ്വാസം തകര്ത്തു. ആഗോള വ്യാപകമായി കനത്ത വില്പന സമ്മര്ദമാണ്സൂചികകള് നേരിട്ടത്.ഹിന്ഡാല്കോ, ഐസിഐസിഐ ബാങ്ക്, വേദാന്ത, ബജാജ് ഫിനാന്സ്, എച്ച്‌ഡിഎഫ്സി, ടാറ്റ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, ഇന്ഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, മാരുതി സുസുകി, യുപിഎല്, ടാറ്റ സ്റ്റീല്, എച്ച്‌ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. à´¸à´¿à´ªàµà´², ഭാരതി എയര്ടെല്, സണ് ഫാര്മ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.നിഫ്റ്റി ബാങ്ക് എട്ടുശതമാനവും ഐടി 4.40ശതമാനവും ഓട്ടോ 6.80ശതമാനവും എഫ്‌എംസിജി 3.79ശതമാനവും ലോഹം 8.25ശതമാനവും നഷ്ടത്തിലായിരുന്നു. ബിഎസ്‌ഇ മിഡക്യാപ് സൂചിക 4.27ശതമാനവും സ്മോള്ക്യാപ് 4.27ശതമാനവും താഴ്ന്നു.

Related News