Loading ...

Home Business

പ്രത്യേക വിമാനത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ നാട്ടിലേക്ക് തിരിച്ചു

ലോക്ക് ഡൗണ്‍ കാരണം കൊല്‍ക്കത്തയില്‍ കുടുങ്ങി നില്‍ക്കുകയായിരുന്നു പുതിയ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ കിബു വികൂന സ്വന്തം നാട്ടിലേക്ക് യാത്രയായി. മോഹന്‍ ബഗാനെ ചാമ്ബ്യന്മാരാക്കി അടുത്ത ആഴ്ച ആയിരുന്നു കൊറോണ എത്തിയതും എല്ലാ കാര്യങ്ങളും അനിശ്ചിതത്വത്തില്‍ ആയതും. കൊറോണ കാരണം ഐ ലീഗ് സീസണ്‍ ഉപേക്ഷിച്ച സമയം മുതല്‍ നാട്ടിലേക്ക് മടങ്ങാന്‍ വികൂനയും മറ്റു വിദേശ താരങ്ങളും ശ്രമിക്കുന്നുണ്ട് എങ്കിലും ഇപ്പോള്‍ ആണ് à´† ശ്രമം യാഥാര്‍ത്ഥ്യമായത്.കൊല്‍ക്കത്തയില്‍ വിവിധി ക്ലബുകള്‍ക്ക് കളിക്കുന്ന വിദേശ താരങ്ങള്‍ക്ക് ഒപ്പം ആണ് വികൂന നാട്ടിലേക്ക് മടങ്ങിയത്. ഇവരെ കൊല്‍ക്കത്തയില്‍ നിന്ന് ഡെല്‍ഹി വരെ പ്രത്യേക ബസ്സിലാണ് എത്തിച്ചത്. à´…വിടെ നിന്ന് പ്രത്യേക വിമാനത്തില്‍ സ്പെയിനിലേക്ക് യാത്ര ആയി. വഴിയില്‍ ആംസ്റ്റര്‍ഡാമില്‍ വിമാനം ഒരു ദിവസം നിര്‍ത്തും എന്നാണ് വിവരങ്ങള്‍. ഇനി കൊറോണ ഭീതി ഒഴിഞ്ഞാല്‍ ആകും വികൂന തിരികെ ഇന്ത്യയിലേക്ക് വന്ന് ബ്ലാസ്റ്റേഴ്സിന്റെ ചുമതലയേല്‍ക്കുക.

Related News