Loading ...

Home Europe

യൂ​റോ​പ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് മ​ര​ണം ബ്രി​ട്ട​നി​ല്‍

ല​ണ്ട​ന്‍: ബ്രി​ട്ട​നി​ല്‍ ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മായി തീ​രെ കു​റ​ഞ്ഞു​നി​ന്ന മ​ര​ണ​സം​ഖ്യ വീ​ണ്ടും ആ​ശ​ങ്കാ​ജ​ന​ക​മാ​യ അ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങി. മ​ര​ണ​സം​ഖ്യ വീ​ണ്ടും ഉ​യ​ര്‍​ന്ന​തോ​ടെ യൂ​റോ​പ്പി​ല്‍ കോ​വി​ഡ് മൂ​ലം ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍​ക്കു മ​ര​ണം സം​ഭ​വി​ച്ച രാ​ജ്യ​മാ​യും ലോ​ക​ത്തു അ​മേ​രി​ക്ക​യ്ക്കു പി​ന്നി​ല്‍ ര​ണ്ടാ​മ​തും ബ്രി​ട്ട​ന്‍ ഇ​ടം​പി​ടി​ച്ചു.

അ​തേ​സ​മ​യം, സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ ഇ​പ്പോ​ഴും പൂ​ര്‍​ണ​മാ​യി ശ​രി​യ​ല്ലെ​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. ഓ​ഫീ​സ് ഓ​ഫ് à´¦ ​നാ​ഷ​ണ​ല്‍ സ്റ്റാ​റ്റി​റ്റി​ക്സി​ന്‍റെ ക​ണ​ക്കു​ക​ളി​ല്‍ 32,000 പേ​ര്‍​ക്കു മ​ര​ണം സം​ഭ​വി​ച്ചി​ട്ടു​ണ്ട​ന്നാ​ണു രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. à´Žâ€‹à´¨àµà´¨à´¾â€‹à´²àµâ€, സ​ര്‍​ക്കാ​ര്‍ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ടു​ന്ന ക​ണ​ക്കു​ക​ളി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ശേ​ഷം ന​ട​ന്ന മ​ര​ണ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, ഒ​എ​ന്‍​എ​സ് ക​ണ​ക്കു​ക​ളി​ല്‍ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ട് എ​ന്ന സം​ശ​യ​ത്തി​ല്‍ ന​ട​ന്ന മ​ര​ണ​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട് . വ​രും ദി​വ​സ​ങ്ങ​ളി​ല്‍ à´ˆ ​ക​ണ​ക്കു​ക​ള്‍​കൂ​ടി ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ളോ​ടൊ​പ്പം ചേ​ര്‍​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

വൈറസിനു വ​ക​ഭേ​ദ​ങ്ങ​ള്‍

കൊ​റോ​ണ വൈ​റ​സി​നെ​ക്കു​റി​ച്ചു ന​ട​ത്തു​ന്ന ഒ​രു ഗ​വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ഇ​ന്ന​ലെ പു​റ​ത്തു വ​ന്നു. ബ്രി​ട്ട​നി​ല്‍ മാ​ത്രം ക​ണ്ടെ​ത്തി​യ ഒ​രു വ​ക​ഭേ​ദ​മു​ള്‍​പ്പെടെ പ​ന്ത്ര​ണ്ടു വ്യ​ത്യ​സ്ത ത​ര​ത്തി​ലു​ള്ള വൈ​റ​സ് വ​ക​ഭേ​ദ​ങ്ങ​ള്‍ ഇ​വി​ടെ വ്യാ​പി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് രാ​ജ്യ​ത്തെ പ്ര​മു​ഖ ജ​നി​ത​ക ശാ​സ്ത്ര​ജ്ഞ​ന്മാ​ര്‍ ന​ട​ത്തി​യ പ​ഠ​ന​ത്തി​ല്‍ പ​റ​യു​ന്ന​ത്.

ഇ​തി​ല്‍ ഏ​റി​യ പ​ങ്കും യൂ​റോ​പ്പി​ല്‍​നി​ന്ന് ഇ​ങ്ങോ​ട്ടേ​ക്കു വ്യാ​പി​ച്ച​താ​ണെ​ന്നാ​ണു ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്ന​ത്. അ​തി​നി​ടെ, മു​ഖ്യ​ശാ​സ്ത്ര ഉ​പ​ദേ​ഷ്ടാ​ക്ക​ളി​ല്‍ ഒ​രാ​ളാ​യി​രു​ന്ന നീ​ല്‍ ഫെ​ര്‍​ഗു​സ​ണ്‍ എ​ന്ന ശാ​സ്ത്ര​ജ്ഞ​ന്‍ സാ​മൂ​ഹ്യ​അ​ക​ലം പാ​ലി​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ചു​വെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ര്‍​ന്നു ത​ത്സ്ഥാ​നം രാ​ജി​വ​ക്കേ​ണ്ടി വ​ന്നു. പ​ല നി​ര്‍​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ള്‍​ക്കും പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച ബു​ദ്ധി​കേ​ന്ദ്രം കൂ​ടി​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

അ​മി​ത​വ​ണ്ണ​വും പ്ര​ശ്നം

അ​തേ​സ​മ​യം, ക​ര്‍​ശ​ന​മാ​യ ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കു​റ​ച്ചു​കൂ​ടി മു​ന്‍​പേ തു​ട​ങ്ങി​യി​രു​ന്നെ​ങ്കി​ല്‍ ഇ​ത്ര​യും പേ​രു​ടെ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ടി​ല്ലാ​യി​രു​ന്നു​വെ​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഇ​പ്പോ​ള്‍ പ​ല​ഭാ​ഗ​ത്തു​നി​ന്നും ഉ​യ​ര്‍​ന്നു തു​ട​ങ്ങി​യി​ട്ടു​ണ്ട്. യൂ​റോ​പ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​മി​ത​വ​ണ്ണം ഉ​ള്ള ആ​ളു​ക​ള്‍ ബ്രി​ട്ട​നി​ലാ​ണെ​ന്നും ഇ​തും മ​ര​ണ​നി​ര​ക്കി​നെ ഉ​യ​ര്‍​ത്തി​യെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​ശാ​സ്ത്ര ഉ​പ​ദേ​ഷ്ടാ​വ് അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. മ​രി​ച്ച​വ​രി​ല്‍ പു​രു​ഷ​ന്മാ​ര്‍ 26 ശ​ത​മാ​ന​വും സ്ത്രീ​ക​ള്‍ 29 ശ​ത​മാ​ന​വു​മാ​ണ്. ബോ​ഡി മാ​സ് ഇ​ന്‍​ഡ​ക്സ് കൂ​ടി​യ​വ​ര്‍ മു​പ്പ​തു ശ​ത​മാ​നം ആ​ണെ​ന്നും പ​റ​യു​ന്നു.

ഇ​ന്ത്യ​യി​ലേ​ക്കു തി​രി​കെ പോ​കാ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന ആ​ളു​ക​ള്‍​ക്ക് എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ ഈ​ടാ​ക്കു​ന്ന നി​ര​ക്കു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ഇ​ക്ക​ണോ​മി ക്ലാ​സി​ല്‍ അ​മ്ബ​തി​നാ​യി​രം രൂ​പ​യോ​ട​ടു​ത്താ​ണ് ഈ​ടാ​ക്കു​ന്ന​ത്.

Related News