Loading ...

Home Business

സെന്‍സെക്സ് 199 പോയന്റ് ഉയര്‍ന്ന് ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 199.32 പോയന്റ് നേട്ടത്തില്‍ 31,642.70ലും നിഫ്റ്റി 52.45 പോയന്റ് ഉയര്‍ന്ന് 9,251.50ലുമാണ് ക്ലോസ് ചെയ്തത്. റിലയന്‍സ് ജിയോയില്‍ വീണ്ടും വിദേശ നിക്ഷേപമെത്തിയതാണ് ഓഹരി സൂചികകള്‍ നേട്ടമാക്കിയത്.ബിഎസ്‌ഇയിലെ 1012 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1267 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 185 ഓഹരികള്‍ക്ക് മാറ്റമില്ല.ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, നെസ് ലെ, സണ്‍ ഫാര്‍മ,ഹിന്ദുസ്ഥാന്‍ യുണിലിവര്‍, തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ആക്സിസ് ബാങ്ക്, എന്‍ടിപിസി, എസ്ബിഐ, ഇന്‍ഡസിന്റ് ബാങ്ക്,എംആന്‍ഡ്‌എം, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.ഫാര്‍മ, എഫ്‌എംസിജി, ഊര്‍ജം, ഐടി, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളിലെ ഓഹരികളില്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചു. വാഹനം, ബാങ്ക്, ലോഹം ഓഹരികളാണ് വില്പന സമ്മര്‍ദം നേരിട്ടത്.

Related News