Loading ...

Home Europe

ഉപാധികളോടെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കാനൊരുങ്ങി ഇംഗ്ലണ്ട്

ലണ്ടന്‍: ഉപാധികളോടെ ഇംഗ്ലണ്ടിലെ ലോക്ക് ഡൗണ്‍ അവസാനിപ്പിക്കാനൊരുങ്ങി പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. ബുധനാഴ്ച്ച മുതല്‍ ഇംഗ്ലണ്ടിലെ ജനങ്ങള്‍ക്ക് ഉപാധികളോടെ നിരത്തിലിറങ്ങാമെന്നും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ഓഫീസില്‍ പോകാമെന്നും അദ്ദേഹം വ്യക്തമാക്കി.അഞ്ച് ഘട്ടങ്ങളുള്ള കൊറോണ ജാഗ്രതാ സംവിധാനമാണ് ലോക്ക് ഡൗണ്‍ ലഘൂകരണത്തില്‍ നടപ്പിലാക്കുന്നത്. അടുത്ത ഘട്ടമായി ജൂണ്‍ 1 ന് à´…à´•à´‚ à´šà´¿à´² പ്രാഥമിക വിദ്യായലയങ്ങളും കടകളും തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. ശാസ്ത്രീയ പിന്തുണ ഉണ്ടെങ്കില്‍ മാത്രമെ ഇത് നടപ്പിലാക്കാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതു സ്ഥലങ്ങളും കച്ചവട സ്ഥാപനങ്ങളും അടുത്ത ഘട്ടത്തില്‍ തുറക്കും. à´ªà´²à´˜à´Ÿàµà´Ÿà´™àµà´™à´³à´¾à´¯à´¿ ലോക്ക് ഡൗണ്‍ തുറക്കുന്നതിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് പുതിയ പരിഷ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കുകയും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. ഇംഗ്ലണ്ടുകാര്‍ക്ക് പാര്‍ക്കുകളിലേക്കും ബീച്ചുകളിലേക്കും പോകാന്‍ അനുവാദമുണ്ട്. പാര്‍ക്കുകളിലും ബാച്ചുകളിലും പോകുമ്ബോള്‍ സാമൂഹിക അകലം പാലിച്ചാല്‍ മതിയെന്നാണ് അധികൃതരുടെ തീരുമാനം. ക്വാറന്റെയ്‌നില്‍ കഴിയുന്നവര്‍ക്ക് ഇത് ബാധകമല്ല.

Related News