Loading ...

Home cinema

കോവിഡ്19; ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര നിയമത്തില്‍ മാറ്റം വരുത്തി

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് അയക്കുന്ന ചിത്രങ്ങള്‍ തിയ്യറ്ററില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിയമത്തില്‍ മാറ്റം വരുത്തി à´¦ ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍.ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് യോഗ്യത നേടണമെങ്കില്‍ സിനിമ അതാത് രാജ്യങ്ങളിലെ തിയേറ്റുകളില്‍ പ്രദര്‍ശിപ്പക്കണം എന്ന നിയമത്തിലാണ് മാറ്റം വരുത്തിയത്. കോവിഡ് ലോകം മുഴുവന്‍ പടര്‍ന്ന സാഹചര്യത്തില്‍ സിനിമാ തിയ്യറ്ററുകള്‍ തുറക്കുന്നത് കുറച്ച്‌ കാലത്തേക്ക് പ്രായോഗികമല്ല. അതുകൊണ്ടാണ് നിയമം ഭേദഗതി ചെയ്തതെന്ന് à´¦ ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍ വ്യക്തമാക്കി.ലോക്ക് ഡൗണ്‍ ചെയ്ത സാഹചര്യത്തില്‍ നേരത്തേ ഓസ്‌കര്‍ പുരസ്‌കാര നിയമവും ഭേതഗതി ചെയ്തിരുന്നു. à´“സ്‌കര്‍ പുരസ്‌കാരത്തിന് യോഗ്യത നേടണമെങ്കില്‍ ലോസ് ആഞ്ജലീസിലുള്ള ഏതെങ്കിലും ഒരു തിയ്യറ്ററില്‍ സിനിമ ഒരാഴ്ച പ്രദര്‍ശിപ്പിക്കണമെന്ന നിയമം മാറ്റിയിരുന്നു. തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാത്ത ചിത്രങ്ങളും ഇത്തവണ ഓസ്‌കറിന് പരിഗണിക്കും.അതേസമയം, കോവിഡ് ലോകമൊട്ടാകെയുള്ള സിനിമാ വിപണിക്ക് കടുത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. രാജ്യാന്തര സിനിമാവിപണിയില്‍ à´ˆ വര്‍ഷം കുറഞ്ഞത് 37,000 കോടി രൂപയുടെ നഷ്ടമാണ് പ്രതീക്ഷിക്കുന്നത്.ആദ്യം പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണില്‍ ബോളിവുഡ് സിനിമയ്ക്കുണ്ടായ നഷ്ടം 500 കോടിയാണെന്നാണ് ട്രെയ്ഡ് അനലിസ്റ്റുകള്‍ കണക്കാക്കുന്നത്.

Related News