Loading ...

Home Europe

ബ്രിട്ടനില്‍ ജോ​​​​ലി ന​​​​ഷ്ട​​​​പ്പെ​​​ട്ട​​​വ​​​ര്‍​​​ക്കുള്ള വേ​​​​ത​​​​നം ഒ​​​​ക്ടോ​​​​ബ​​​​ര്‍ വ​​​​രെ നീ​​​​ട്ടി

ബ്രി​​​ട്ട​​​നി​​​ല്‍ കോ​​​​വി​​​​ഡ് ബാധ മൂ​​​​ലം ജോ​​​​ലി പോയവര്‍ക്കുള്ള വേ​​​​ത​​​​നം ന​​​​ല്‍​​​​കു​​​​ന്ന സ​​​​ര്‍​​​​ക്കാ​​​​ര്‍ പ​​​​ദ്ധ​​​​തി ഒ​​​​ക്ടോ​​​​ബ​​​​ര്‍ വ​​​​രെ നീ​​​​ട്ടി​. 2,500 പൗ​​​​ണ്ട് വ​​​​രെ​​​​യാ​​​​ണ് ഈ ​​​​പ​​​​ദ്ധ​​​​തി പ്ര​​​​കാ​​​​രം മാ​​​​സം ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍​​​​ക്കു ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. ജീ​​​​വ​​​​ന​​​​ക്കാ​​​​രെ കൂ​​​​ട്ട​​​​ത്തോ​​​​ടെ പി​​​​രി​​​​ച്ചു​​​വി​​​​ടു​​​​ന്ന​​​​തു​​​​ള്‍​​​​പ്പെടെ​​​​യു​​​​ള്ള ക​​​​ടു​​​ത്ത ന​​​​ട​​​​പ​​​​ടി​ തൊ​​​​ഴി​​​​ലു​​​​ട​​​​മ​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​നി​​​​ന്ന് ഉ​​​​ണ്ടാ​​​​കാ​​​​തി​​​​രി​​​ക്കാ​​​നാ​​​ണു പ​​​​ദ്ധ​​​​തി​​​​യു​​​​ടെ കാ​​​​ലാ​​​​വ​​​​ധി ഒ​​​​ക്ടോ​​​​ബ​​​​ര്‍ വ​​​​രെ നീ​​​​ട്ടു​​​​ന്ന​​​​ത്.കൊ​​​​റോ​​​​ണ മൂ​​​​ലം ഓ​​​​ഗ​​​​സ്റ്റ് മു​​​​ത​​​​ല്‍ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ അ​​​​ട​​​​ഞ്ഞു കി​​​​ട​​​​ന്നാ​​​​ലും ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ശ​​​​മ്ബ​​​​ള​​​​ത്തി​​​​ന്‍റെ ഒ​​​​രു വി​​​​ഹി​​​​തം തൊ​​​​ഴി​​​​ല്‍ ഉ​​​​ട​​​​മ​​​​ക​​​​ള്‍ ന​​​​ല്‍​​​​കേ​​​​ണ്ടി വ​​​​രും. ഓ​​​​ഗ​​​​സ്റ്റ് മു​​​​ത​​​​ല്‍ ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍​​​​ക്ക് പാ​​​​ര്‍​​​​ട് ടൈം ​​​​ആ​​​​യി എ​​​​ങ്കി​​​​ലും ജോ​​​​ലി​​​​യി​​​​ലേ​​​​ക്കു തി​​​​രി​​​​കെ പ്ര​​​​വേ​​​​ശി​​​​ക്കാ​​​ന്‍ ക​​​​ഴി​​​​യു​​​​മെ​​​​ന്നാ​​​​ണ് സ​​​​ര്‍​​​​ക്കാ​​​​ര്‍ പ്ര​​​​തീ​​​​ക്ഷ. 14 ബി​​​​ല്യ​​​​ണ്‍ പൗ​​​​ണ്ടാ​​​​ണ് ഇ​​​​തി​​​​നാ​​​​യി ഒ​​​​രു മാ​​​​സം സ​​​​ര്‍​​​​ക്കാ​​​​ര്‍ ചെ​​​ല​​​വ​​​ഴി​​​ക്കു​​​ക.

Related News