Loading ...

Home sports

ലോക്ക്ഡൗണിനെ അതിജീവിക്കാന്‍ ടീം അംഗങ്ങള്‍ക്ക് ആപ്പുമായി ബിസിസിഐ; ഫിറ്റ്‌നസ് നിരീക്ഷിക്കുന്നു

ന്യൂഡല്‍ഹി: à´²àµ‹à´•àµà´•àµà´¡àµ—ണ്‍ കാലത്ത് ശാരീരികമായും മാനസികമായും ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിന് കളിക്കാരെ സഹായിക്കാന്‍ ആപ്പുമായി ബിസിസിഐ. ദിവസേന കളിക്കാരെ നിരീക്ഷിക്കുന്നതിനാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്.ഇന്ത്യന്‍ ടീം അംഗങ്ങള്‍, പരിശീലകര്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവര്‍ക്കാണ് ആപ്ലിക്കേഷനില്‍ പ്രവേശനമുണ്ടാവുക. ഓരോ കളിക്കാരുടേയും കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനങ്ങളുടേയും, ടീമിന്റെ പെര്‍ഫോമന്‍സിന്റേയും വീഡിയോകളും, അടുത്തിടെ കളിക്കാര്‍ പരിക്കിലേക്ക് വീണതിന്റെ കരണങ്ങളടങ്ങിയ ഡാറ്റയും ആപ്ലിക്കേഷനിലുണ്ട്.ഓണ്‍ലൈന്‍ ട്രെയ്‌നിങ് സെഷന്‍, ചാറ്റ് റൂം എന്നീ സൗകര്യങ്ങള്‍ക്ക് ഒപ്പം കളിക്കാരെ മാനസികമായും ശാരീരികമായും ഫിറ്റായി നിലനിര്‍ത്താന്‍ ഫോര്‍ സ്‌റ്റേജ് പ്ലാനും à´† ആപ്ലീക്കേഷന്‍ വഴി നടപ്പിലാക്കും. à´†à´ªàµà´²à´¿à´•àµà´•àµ‡à´·à´¨àµâ€ വഴി കളിക്കാരുടെ പുരോഗതി ബിസിസിഐ സെക്രട്ടറി ജയ് à´·à´¾ ദിവസേന നീരിക്ഷിക്കുന്നതായി ബിസിസിഐ ട്രഷറര്‍ പറഞ്ഞു.ഓരോ കളിക്കാര്‍ക്കും വ്യത്യസ്തമായാണ് ബാറ്റിങ് കോച്ച്‌ വിക്രം റാത്തോഡ് ഓണ്‍ലൈന്‍ വഴി പരിശീലനം നല്‍കുന്നത്. ചോദ്യാവലിയുമായി എത്തി കളിക്കാരില്‍ നിന്ന് നിര്‍ദേശങ്ങള്‍ തേടുകയാണ് ഫീല്‍ഡിങ് കോച്ച്‌ ആര്‍ ശ്രീധര്‍. ഏതെങ്കിലും ബൗളറെ നേരിടുന്നതില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അതെങ്ങനെ മറികടക്കാം, ഫൂട്ട്മൂവ്‌മെന്റ്‌സ് എങ്ങനെ ശരിയാക്കാം എന്നിങ്ങനെയുള്ള കാര്യങ്ങളും ആപ്ലിക്കേഷന്‍ വഴി താരങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.

Related News