Loading ...

Home youth

ബിരുദതലത്തിലെ പരീക്ഷകള്‍ക്കുകൂടി ചോദ്യങ്ങള്‍ മലയാളത്തിലാക്കാന്‍ പിഎസ്‌സി തീരുമാനം

തിരുവനന്തപുരം : ബിരുദതലത്തിലെ പരീക്ഷകള്‍ക്കുകൂടി ചോദ്യങ്ങള്‍ മലയാളത്തിലാക്കാന്‍ പിഎസ്‌സി യോഗം തീരുമാനിച്ചു. തമിഴ്, കന്നഡ മാധ്യമങ്ങളിലും ചോദ്യം ലഭ്യമാക്കും. മരാമത്ത്/ജലസേചന വകുപ്പില്‍ ഓവര്‍സീയര്‍ ഗ്രേഡ് 3/ട്രേസര്‍, പിഎസ്‌സി/സെക്രട്ടേറിയറ്റ്/ അഡ്വക്കറ്റ് ജനറലിന്റെ ഓഫിസ് എന്നിവിടങ്ങളില്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (നേരിട്ടും തസ്തികമാറ്റം മുഖേനയും) തസ്തികകളിലേക്കുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനമായി.വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇന്‍സ്ട്രുമെന്റ് മെക്കാനിക് - കെമിക്കല്‍ പ്ലാന്റ്), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസി. പ്രഫസര്‍ ഇന്‍ പള്‍മണറി മെഡിസിന്‍,വിവിധ ജില്ലകളില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ), കൊല്ലം ജില്ലയില്‍ നഴ്സ് ഗ്രേഡ് 2 (ഹോമിയോ-പട്ടികജാതി), ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ അസി. à´Žà´¨àµâ€à´œà´¿à´¨àµ€à´¯à´°àµâ€ (മെക്കാനിക്കല്‍), വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ലിഫ്റ്റ് ആന്‍ഡ് എസ്കലേറ്റര്‍ മെക്കാനിക്-പട്ടിക വിഭാഗം), തദ്ദേശഭരണ വകുപ്പില്‍ അസി.എന്‍ജിനീയര്‍ (സിവില്‍-പട്ടികവര്‍ഗം) തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.കൊല്ലം, കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ആരോഗ്യ വകുപ്പില്‍ ട്രീറ്റ്്മെന്റ് ഓര്‍ഗനൈസര്‍ ഗ്രേഡ് 2, മലബാര്‍ സിമന്റ്്സില്‍ ട്രേസര്‍ ഗ്രേഡ് 2 തസ്തികകളിലേക്കു സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും. കോളജ് വിദ്യാഭ്യാസ വകുപ്പില്‍ അസി. പ്രഫസര്‍ ഇന്‍ മാത്തമാറ്റിക്സ്(പട്ടികജാതി), ആരോഗ്യ വകുപ്പില്‍ അസി.സര്‍ജന്‍/കാഷ്വല്‍റ്റി മെഡിക്കല്‍ ഓഫിസര്‍ (പട്ടികവര്‍ഗം), കണ്ണൂര്‍, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ എന്‍സിസി/സൈനികക്ഷേമ വകുപ്പില്‍ എല്‍ഡി ടൈപ്പിസ്റ്റ്/ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലാര്‍ക്ക്(വിമുക്തഭടന്‍മാര്‍- മുസ്‌ലിം, പട്ടികജാതി), സൈനിക ക്ഷേമ വകുപ്പില്‍ ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് (പട്ടിക വിഭാഗം-വിമുക്തഭടന്‍മാര്‍) എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തും. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ലേബര്‍ വെല്‍ഫെയര്‍ ഓഫിസര്‍ തസ്തികയിലേക്ക് ഒഎംആര്‍ പരീക്ഷ നടത്തും.

Related News