Loading ...

Home sports

സ്പാര്‍ട്ടന്‍ മാപ്പ് പറഞ്ഞു, കമ്ബനിയുമായുള്ള നിയമ പോരാട്ടം അവസാനിപ്പിച്ച്‌ സച്ചിന്‍

ബാറ്റ് നിര്‍മാതാക്കളായ സ്പാര്‍ട്ടനെതിരായ നിയമനടപടിയില്‍ ഒത്തുതീര്‍പ്പിന് തയ്യാറായി ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കരാര്‍ ലംഘനം നടത്തിയതിന് ഓസ്‌ട്രേലിയന്‍ കോടതിയില്‍ നിലനിന്ന കേസില്‍ ഒത്തുതീര്‍പ്പിനാണ് സച്ചിനിപ്പോള്‍ തയ്യാറായത്.2016ല്‍ സച്ചിന്‍ സ്പാര്‍ട്ടന്‍ കമ്ബനിയുമായി ഒപ്പിട്ട കരാറാണ് നിയമനടപടികളിലേക്ക് നീണ്ടത്. സ്പാര്‍ട്ടന്‍ നിരുപാധികമായി മാപ്പ് പറഞ്ഞതോടെയാണ് സച്ചിന്‍ നിയമ നടപടികള്‍ അവസാനിപ്പിക്കുന്നത്. തര്‍ക്ക പരിഹാരത്തിന് സച്ചിന്റെ ഭാഗത്ത് നിന്നുണ്ടായ ക്ഷമയ്ക്കും സ്പാര്‍ട്ടന്‍ നന്ദി പറഞ്ഞു.കരാര്‍ പിന്‍വലിച്ചതിന് ശേഷവും സച്ചിന്റെ പേരും ഫോട്ടോയും ഉപയോഗിക്കുന്നത് സ്പാര്‍ട്ടന്‍ തുടര്‍ന്നിരുന്നു. à´¤àµ†à´±àµà´±à´¿à´¦àµà´§à´¾à´°à´£ പരത്തുന്ന നടപടികള്‍ ഉള്‍പ്പെടെ കമ്ബനിയുടെ ഭാഗത്ത് നിന്നുണ്ടായതായി സച്ചിന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 2 മില്യണ്‍ യുഎസ് ഡോളര്‍ സ്പാര്‍ട്ടന്‍ നല്‍കാതെ വന്നതോടെയാണ് കരാര്‍ അവസാനിപ്പിക്കുന്നതിലേക്ക് സച്ചിന്‍ നീങ്ങിയത്.നിലവില്‍ സച്ചിന്റെ പേരും ഫോട്ടോയും ഉപയോഗിക്കുന്നതില്‍ നിന്ന് കോടതി കമ്ബനിയെ തടഞ്ഞിട്ടുണ്ട്. 2018 സെപ്തംബര്‍ 17ന് ശേഷം സച്ചിനുമായി യാതൊരു കരാറുമില്ലെന്നും സ്പാര്‍ട്ടന്‍ പ്രസ്താവനയില്‍ പറയുന്നു.

Related News