Loading ...

Home cinema

അറുപതിന്റെ നിറവില്‍ നടന വിസ്മയം

കുസൃതി ഒളിപ്പിച്ച കണ്ണുകളും, പ്രണയം നിറഞ്ഞ മുഖവും ,ചരിഞ്ഞുള്ള നടത്തവും - ഇത്രയും കേള്‍ക്കുമ്ബോള്‍ തന്നെ മലയാളികള്‍ മനസ്സില്‍ ഒരു പാട്ട് മൂളും ചങ്കല്ല ,ചങ്കിടിപ്പാണ് ഏട്ടനെന്ന് . അതെ ചങ്കിടിപ്പ് തന്നെയാണ് മോഹന്‍ലാല്‍ .1980 ലെ പ്രതിനായകത്വത്തില്‍ ആരംഭിച്ച നടന പ്രയാണം ഇന്ന് ഇരുന്നൂറ് കോടി ക്ലബിലാണ് നില്‍ക്കുന്നത് . അതിനിടയില്‍ പ്രണയത്തിന്റെ ,നര്‍മ്മത്തിന്റെ , ശൃംഗാരങ്ങളുടെ ,വില്ലത്തരത്തിന്റെ പല മാനറിസങ്ങളും മലയാളി കണ്ടു കഴിഞ്ഞു .കിലുക്കത്തിലെ ജോജി മലയാളിയെ ഏറെ ചിരിപ്പിച്ചപ്പോള്‍ ,തൂവാനത്തുമ്ബികളിലെ ജയകൃഷ്ണനും,പാദമുദ്രയിലെ മാതു പണ്ടാരവും മനസ്സില്‍ ഒളിപ്പിച്ച പ്രണയങ്ങളെ വീണ്ടും ഓര്‍മ്മിപ്പിച്ചു . à´œàµ€à´µà´¿à´•àµà´•à´¾à´¨àµâ€ മോഹം തോന്നുന്നുവെന്ന് പറഞ്ഞ ചിത്രത്തിലെ വിഷ്ണുവിനെ കണ്ട് കണ്ണ് തുടച്ചവരും മലയാളികള്‍ തന്നെ .നായികയുമായി ബാറിലിരുന്ന് പ്രണയിക്കുന്ന സുഖമോ ദേവിയിലെ സണ്ണിയുടെ ധൈര്യം മലയാള സിനിമയില്‍ ഇന്നു വരെ ഒരു കാമുകനും കാട്ടിയിട്ടില്ല . പലരും രഹസ്യമായെങ്കിലും ആഗ്രഹിച്ചിരുന്നു സ്വന്തം കാമുകിയുമൊത്ത് ഇത്തരമൊരു അവസരമെന്നതും സത്യം .ഐ വി ശശിയുടെ ദേവാസുരത്തില്‍ ദേവനും,അസുരനും ഒരുമിച്ച മംഗലശേരി നീലകണ്ഠനായി മോഹന്‍ലാല്‍ മീശ പിരിച്ചെത്തിയപ്പോള്‍ അത് പൗരുഷത്വത്തിന്റെ പ്രതീകമായി മാറി . ഫ്യൂഡല്‍ തെമ്മാടി എന്ന വിശേഷണത്തെ മനസ്സുകൊണ്ട് സ്വീകരിച്ച നായകനായിരുന്നു ദേവാസുരത്തിലേത് . നിസഹായായ നായികയെ ഭീഷണിപ്പെടുത്തി നൃത്തം ചെയ്യിക്കുമ്ബോള്‍ ജയിക്കാന്‍ മാത്രം ജനിച്ചതാണോ à´ˆ നായകന്‍ എന്ന സംശയം പോലും നമ്മില്‍ ഉണരും .' ആനി മോനെ സ്നേഹിക്കുന്നപോലെ മാഗിയ്ക്ക് എന്നെ സ്നേഹിക്കാമോ ' എന്ന് ചോദിക്കുന്ന ദശരഥത്തിലെ രാജീവ് മേനോനെ കണ്ട് മക്കളെ കൂടുതല്‍ ചേര്‍ത്ത് പിടിച്ച അമ്മമാരും ഉണ്ടായി . എവിടെയോ ഒളിപ്പിച്ച്‌ വച്ച പ്രേമത്തെ മഴയുടെ അകമ്ബടിയില്‍ ക്ലാരയുടെ കാതിലോതിയ ജയകൃഷ്ണന്‍ . ഒരിക്കലും ഒരു പെണ്ണിന്റെയും നാശം താന്‍ മൂലമാകരുതെന്ന് ആഗ്രഹിച്ച മണ്ണാര്‍ത്തൊടിയിലെ ജയകൃഷ്ണന്റെ വിവാഹഭ്യര്‍ത്ഥന ക്ലാര നിരസിക്കുമ്ബോഴാണ് വിരഹത്തിന്റെ വേദന കാഴ്ച്ചക്കാരും അറിഞ്ഞത് .അങ്ങനെ എത്രയെത്ര കഥാപാത്രങ്ങള്‍. രാജാവിന്റെ മകനിലെ വിന്‍സന്റ് ഗോമസിനെ കണ്ടതോടെ അധോലോക നായകന്മാരുടെ ആരാധകരായി മാറിയ മലയാളികള്‍ . അതങ്ങനെ നീണ്ടു ഭൂമിയിലെ രാജാക്കന്മാര്‍, നാടുവാഴികള്‍, ആര്യന്‍, അഭിമന്യു അങ്ങനെ . നീതിയുടെയും ധാര്‍മികതയുടെയും സാമൂഹ്യനന്മയുടെയും ഭാഗത്തു നില്‍ക്കുന്ന സവിശേഷ വ്യക്തികളായിരുന്നു മോഹന്‍ലാലിന്റെ അധോലോക നായകന്മാര്‍ , അത് തിയേറ്ററുകളെ ഇളക്കി മറിക്കുകയും ചെയ്തു.പലപ്പോഴും മലയാളികള്‍ എങ്ങനെയൊക്കെ പെരുമാറണമെന്ന് ആഗ്രഹിച്ചോ.പ്രണയിക്കണമെന്ന് ആഗ്രഹിച്ചോ അതൊക്കെയായി മോഹന്‍ലാല്‍ . മലയാളിയുടെ വിവിധ ഭാവങ്ങളുടെ ഒരു സമ്ബൂര്‍ണ്ണ സര്‍വകലാശാല .

Related News