Loading ...

Home sports

കളിക്കാര്‍ക്ക് കാശുകൊടുത്തില്ല; 11 ടീമുകളെ ലീഗില്‍ നിന്ന് പുറത്താക്കി ചൈന

ബീജിങ്: കോവിഡ് പ്രതിസന്ധിയുടെ പേരില്‍ കളിക്കാര്‍ക്ക് ശമ്ബളവും മറ്റു ആനുകൂല്യങ്ങളും നല്‍കാതിരുന്ന ടീമുകളെ ലീഗില്‍നിന്ന് പുറത്താക്കി ചൈന. ചൈനയിലെ 11 പ്രൊഫഷണല്‍ ടീമുകളെയാണ് ലീഗില്‍ നിന്ന് പുറത്താക്കിയത്. ചൈനീസ് ഫുട്ബോള്‍ അസോസിയേഷന്‍റേതാണ് തീരുമാനം.ഇതില്‍ ചൈനയുടെ മുന്‍ ദേശീയ ലീഗ് റെക്കോര്‍ഡ് വിജയികളും 1989, 90 ലെ ഏഷ്യന്‍ ക്ലബ്ബ് ചാമ്ബ്യന്‍ഷിപ്പ്‌ വിജയികളുമായ ലിയായോണിങ് ഹോന്‍ഗ്യുന്‍ ക്ലബ്ബും ഉള്‍പ്പെടുന്നു.

ലിയായോണിങ് ഹോന്‍ഗ്യുന്‍ ക്ലബ്ബ് ഒരു വര്‍ഷം കളിക്കാര്‍ക്ക് വേതനമോ മറ്റു ആനുകൂല്യങ്ങളോ നല്‍കിയിട്ടില്ല എന്നാണ് അധികൃതര്‍ കണ്ടെത്തിയിട്ടുള്ളത്.

Related News