Loading ...

Home Business

യുഎസ്-ചൈന പിരിമുറുക്കം: സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ്

തിങ്കളാഴ്ച രാവിലെ ഏഷ്യയില്‍ സ്വര്‍ണ വില കുറഞ്ഞു. യുഎസ്-ചൈന സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കെ, സുരക്ഷിത സമ്ബാദ്യമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആവശ്യകതയെ ബാധിക്കുന്നതാണ് വില കുറയാന്‍ കാരണം. സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 0.47 ശതമാനം ഇടിഞ്ഞ് 1,727.40 ഡോളറില്‍ എത്തി. മഞ്ഞ ലോഹത്തിന് കഴിഞ്ഞ സെഷനില്‍ നിന്നുള്ള നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. സാധാരണയായി സ്വര്‍ണ്ണത്തിന് വിപരീത ദിശയിലേക്കാണ് ഓഹരി വില നീങ്ങാറുള്ളത്. എന്നാല്‍ ഇന്ന് ഗ്രേറ്റര്‍ ചൈനീസ് ഓഹരികളും നഷ്ടത്തിലായിരുന്നു.നിയമങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ശക്തമായ നടപടിയെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് യുഎസ് വാണിജ്യ വകുപ്പ് 33 ചൈനക്കാരെ കരിമ്ബട്ടികയില്‍ പെടുത്തി. à´¯àµà´Žà´¸àµà´‚ ചൈനയും തമ്മിലുള്ള സംഘര്‍ഷം ഇതോടെ കത്തിക്കയറുകയാണ്. കേരളത്തില്‍ ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ മൂന്ന് ദിവസമായി പവന് 34800 രൂപയാണ് സ്വര്‍ണ വില. ഗ്രാമിന് 4350 രൂപയാണ് ഇന്നത്തെ നിരക്ക്. à´µà´¿à´²à´¯àµ‡à´±à´¿à´¯ രണ്ട് ലോഹങ്ങളുടെയും വില ഉയര്‍ന്നു കൊണ്ടിരിക്കെ, അടുത്ത പാദത്തില്‍ സ്വര്‍ണ്ണ വില 10 ഗ്രാമിന് 50000 രൂപ വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളിക്ക് കിലോയ്ക്ക് 54000 രൂപയോളം വില പ്രതീക്ഷിക്കുന്നു. സുസ്ഥിരമായ ആഗോള സാമ്ബത്തിക വളര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകള്‍ തുടരുന്നതിനാല്‍ ദീര്‍ഘകാലത്തേക്ക് സ്വര്‍ണ്ണത്തിലും വെള്ളിയിലും വര്‍ദ്ധനവ് രേഖപ്പെടുത്താനാണ് സാധ്യതയെന്ന് സാമ്ബത്തിക വിദഗ്ധര്‍ പറയുന്നു.ഏത് സമയത്തും, നിക്ഷേപകര്‍ക്ക് അവരുടെ മൊത്തം പോര്‍ട്ട്‌ഫോളിയോയില്‍ 10% സ്വര്‍ണം ഉണ്ടായിരിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. യുഎസ് ഡോളറിനെതിരായ കറന്‍സിയുടെ മൂല്യത്തകര്‍ച്ചയും പണപ്പെരുപ്പവുമൊക്കെ സ്വര്‍ണത്തെ വിശ്വസനീയമായ ഒരു നിക്ഷേപ മാര്‍ഗമാക്കി മാറ്റുന്നു. അതിനാല്‍ à´ˆ സ്ഥിതികള്‍ക്ക് മാറ്റം വരുന്നതു വരെ സ്വര്‍ണ വില വീണ്ടും ഉയര്‍ന്നേക്കാമെന്നും വിദഗ്ധര്‍ പറയുന്നു.

Related News