Loading ...

Home sports

ബി.സി.സി.ഐ നിലപാട് അംഗീകരിക്കാനാവില്ല –സുപ്രീം കോടതി

ന്യൂഡൽഹി: ജസ്റ്റിസ് ​ലോധാ കമ്മിറ്റി റിപ്പോർട്ട്​ നടപ്പാക്കാനാവില്ലെന്ന ബി.സി.സി.െഎ നിലപാട്​ അംഗീകരിക്കാനാവില്ലെന്ന്​ സുപ്രീം കോടതി. രാജ്യത്തെ ക്രിക്കറ്റ് ഭരണ സംവിധാനം പരിഷ്കരിക്കാനുള്ള ലോധ കമ്മിറ്റിയുടെ ശിപാർശകൾ നടപ്പാക്കാത്തതുമായി ബന്ധപ്പെട്ടാണ്​ സുപ്രീംകോടതി ചീഫ് ജസ്റ്റിസി​െൻറ ​പ്രസ്​താവന.ബി.സി.സിഐയിൽ അഡ്മിനിസ്ട്രേറ്ററെ നിയമിക്കണമെന്നും ബോർഡിനെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്നും അമിക്കസ്​ക്യൂറി ഗോപാൽ സുബ്രഹ്മണ്യം കോടതിയിൽ വാദിച്ചു.നേരത്തെ ലോധാ കമ്മിറ്റി നിർദേശം പൂർണമായി അംഗീകരിച്ചില്ലെങ്കിൽ ബോർഡിനെതിരെ ഉത്തരവിറക്കുമെന്ന്​ കോടതി മുന്നറിയിപ്പ്​ നൽകിയിരുന്നു. എന്നാൽ, ശിപാർശകൾ അംഗീകരിക്കാൻ കഴിയില്ലെന്നാണ്​ബി.സി.സി.ഐയുടെ നിലപാട്.ഭാരവാഹികളുടെ പ്രായപരിധി, ബോർഡ് തിരഞ്ഞെടുപ്പിൽ ഒരു സംസ്ഥാനത്തിന് ഒരു വോട്ട്, ഒരു ഭാരവാഹിക്ക് ഒരു സ്ഥാനം, തുടർ ഭാരവാഹിത്വങ്ങൾക്കിടയിലെ ഇടവേള എന്നീ ശുപാർശകളിലാണ് എതിർപ്പുള്ളത്.

Related News