Loading ...

Home Business

നിഫ്റ്റിയും സെന്‍സെക്സും ഇന്ന് കുതിച്ചുയര്‍ന്നു

കൊറോണ വൈറസ് എന്ന മഹമാരിയുടെ വ്യാപനം തടയുന്നതിനായുള്ള കഴിഞ്ഞ രണ്ട് മാസത്തെ ലോക്ക്ഡൌണിനുശേഷം രാജ്യം സമ്ബദ്‌വ്യവസ്ഥയെ കൂടുതല്‍ തുറക്കാന്‍ ഒരുങ്ങുന്നതിനിടെ തിങ്കളാഴ്ച ഇന്ത്യന്‍ ഓഹരികള്‍ 2.5 ശതമാനം ഉയര്‍ന്നു. സെന്‍സെക്സ് 879 പോയിന്റ് ഉയര്‍ന്ന് 33,303ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 50 സൂചിക 246 പോയിന്റ് ഉയര്‍ന്ന് 9,826ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബജാജ് ഫിനാന്‍സ്, എച്ച്‌ഡിഎഫ്സി, എസ്‌ബി‌ഐ തുടങ്ങിയ സാമ്ബത്തിക ഓഹരികളാണ് ഇന്നത്തെ നേട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.ജൂണ്‍ 8 മുതല്‍ റെസ്റ്റോറന്റുകള്‍, മാളുകള്‍, മത സ്ഥാപനങ്ങള്‍ എന്നിവ വീണ്ടും തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും ഉയര്‍ന്ന അപകടസാധ്യതയുള്ള മേഖലകളില്‍ ജൂണ്‍ 30 വരെ ലോക്ക്ഡൌണ്‍ നീട്ടിയിട്ടുണ്ട്. à´¶à´¨à´¿à´¯à´¾à´´àµà´š രാജ്യവ്യാപകമായി റെക്കോര്‍ഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജനുവരി-മാര്‍ച്ച്‌ പാദത്തില്‍ ആഭ്യന്തര സമ്ബദ്‌വ്യവസ്ഥ 3.1 ശതമാനമായി ഉയര്‍ന്നതായി വെള്ളിയാഴ്ചത്തെ കണക്കുകള്‍ വ്യക്തമാക്കിയതോടെയാണ് വീണ്ടും തുറക്കല്‍ പദ്ധതികള്‍ ആരംഭിച്ചത്. എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും വേഗത കുറഞ്ഞ വളര്‍ച്ചയാണിത് à´œà´ªàµà´ªà´¾à´¨àµ പുറത്തുള്ള എം‌എസ്‌സി‌ഐയുടെ ഏഷ്യ-പസഫിക് ഓഹരികളുടെ വിശാലമായ സൂചിക 2.1 ശതമാനം ഉയര്‍ന്നു. ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍‌സെര്‍വ്, ടൈറ്റന്‍, ടാറ്റ സ്റ്റീല്‍, à´Žà´‚ ആന്‍ഡ് à´Žà´‚ എന്നിവയാണ് നിഫ്റ്റി സൂചികയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. എല്ലാ മേഖല സൂചികകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടത്തിയത്. നിഫ്റ്റി പി‌എസ്‌യു ബാങ്ക് സൂചിക 7.5 ശതമാനം ഉയര്‍ന്നു. നിഫ്റ്റി മെറ്റല്‍ 3.6 ശതമാനം ഉയര്‍ന്നു. നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിന്‍ സര്‍വീസസ്, നിഫ്റ്റി ഓട്ടോ എന്നിവ മൂന്ന് ശതമാനം വീതം ഉയര്‍ന്നു. അതേസമയം, നിഫ്റ്റി ഐടി, നിഫ്റ്റി എഫ്‌എംസിജി എന്നിവ യഥാക്രമം രണ്ട് ശതമാനവും ഒരു ശതമാനവും വീതം ഉയര്‍ന്നു.മൂന്ന് വര്‍ഷത്തിനിടെ ആദ്യത്തെ ലാഭം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഐഡിബിഐ ബാങ്ക് ലിമിറ്റഡ് 20 ശതമാനം ഉയര്‍ന്നു. പ്രധാന കമ്ബനിയുടെ നാലാം ത്രൈമാസ വരുമാനം വിശകലന വിദഗ്ധരുടെ എസ്റ്റിമേറ്റിനെ മറികടന്നതിനെ തുടര്‍ന്ന് വോള്‍ട്ടാസിന്റെ ഓഹരികള്‍ 12 ശതമാനത്തിലധികം ഉയര്‍ന്നു.

Related News