Loading ...

Home Business

ലോക്ക്‌ഡൗണില്‍ റദ്ദാക്കിയ വിമാനങ്ങളുടെ യാത്ര ടിക്കറ്റ് തുക തിരികെ‌ നല്‍കുമെന്ന് എയര്‍ ഇന്ത്യ

കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്‌ഡൗണ്‍ കാലത്ത് റദ്ദാക്കിയ വിമാന ടിക്കറ്റുകളുടെ തുക തിരിച്ച്‌ നല്‍കുമെന്ന് എയര്‍ ഇന്ത്യ. ടിക്കറ്റിന്റെ കാന്‍സലേഷന്‍ ചാര്‍ജ്ജ് ഈടാക്കില്ലെന്നും കമ്ബനി അറിയിച്ചിട്ടുണ്ട്. ട്രാവല്‍ ഏജന്റുമാര്‍ക്കയച്ച കത്തിലാണ് എയര്‍ ഇന്ത്യ à´ˆ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മാര്‍ച്ച്‌ 23 മുതല്‍ മെയ് 31 വരെയുള്ള ടിക്കറ്റുകളാണ് റീഫണ്ട് ചെയ്‌ത് നല്‍കുക. ആദ്യമായാണ് രാജ്യത്ത് വിമാനക്കമ്ബനികളില്‍ നിന്ന് ഇത്തരമൊരു പ്രഖ്യാപനം ഉണ്ടാകുന്നത്.കൊവിഡ്-19 പശ്ചാത്തലത്തില്‍ മാര്‍ച്ച്‌ 25 മുതലാണ് രാജ്യത്ത് വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. à´ˆ സാഹചര്യം കണക്കിലെടുത്ത് മിക്ക വിമാനക്കമ്ബനികളും തങ്ങളുടെ യാത്രക്കാര്‍ക്ക് അധിക നിരക്കില്ലാതെ ടിക്കറ്റ് പുനക്രമീകരിക്കാനുള്ള ഓപ്ഷന്‍ മാത്രമേ നല്‍കിയിരുന്നുള്ളൂ. à´Žà´¨àµà´¨à´¾à´²àµâ€ എയര്‍ ഇന്ത്യ മാത്രമാണ് ലോക്ക്‌ഡൗണ്‍ കാലത്ത് റദ്ദാക്കിയ വിമാന ടിക്കറ്റുകളുടെ തുക കാന്‍സലേഷന്‍ ചാര്‍ജ്ജ് ഈടാക്കാതെ തിരികെ നല്‍കുന്നത്. ലോക്ക്‌ഡൗണില്‍ ഇളവ് പ്രഖ്യാപിക്കപ്പെടുകയും മെയ് 25 മുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുകയും ചെയ്തതോടെയാണ് തുക മടക്കികൊടുക്കാമെന്ന തീരുമാനത്തിലേക്ക് എയര്‍ ഇന്ത്യ എത്തിയിരിക്കുന്നത്.

നേരത്തെ തന്നെ ടിക്കറ്റുക്കള്‍ ബുക്കുചെയ്‌ത യാത്രക്കാര്‍ക്ക് ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ ടിക്കറ്റുകള്‍ക്ക് മുടക്കിയ തുക നഷ്ടപ്പെടുമെന്ന ആശങ്ക ഉണ്ടായിരുന്നു. ലോക്ക്‌ഡൗണിന്റെ ആദ്യ ഘട്ടത്തില്‍ അതായത് മാര്‍ച്ച്‌ 25 മുതല്‍ ഏപ്രില്‍ 14 വരെയുള്ള സമയത്ത് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് റദ്ദാക്കല്‍ നിരക്കുകള്‍ ഈടാക്കാതെ വിമാനക്കമ്ബനികള്‍ മുഴുവന്‍ നിരക്കും തിരികെ നല്‍കണമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഏപ്രിലില്‍ വിമാന കമ്ബനികളേട് ആവശ്യപ്പെട്ടിരുന്നു.ജൂണ്‍ മാസത്തിനുശേഷം യാത്രയ്‌ക്കുള്ള ബുക്കിംഗ് എയര്‍ ഇന്ത്യ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്റുമാര്‍ പറഞ്ഞു. മാര്‍ച്ച്‌ 25 മുതല്‍ നിര്‍ത്തി വെച്ച ആഭ്യന്തര വ്യോമഗതാഗതം രണ്ട് മാസങ്ങള്‍ക്ക് ശേഷം മെയ് 25-ന് ഭാഗികമായി പുനരാരംഭിച്ചിരുന്നു. കേരളത്തിലേക്കും വിമാന സര്‍വീസ് നടത്തിയിരുന്നു. രോഗലക്ഷണങ്ങളില്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ അനുവാദം നല്‍കിയിരുന്നുള്ളൂ.ശക്തമായ പരിശോധന സംവിധാനങ്ങളോടെയാണ് ആഭ്യന്തര വ്യോമഗതാഗതം പുനരാരംഭിച്ചത്. ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാന്‍ എയര്‍ ഇന്ത്യ വന്ദേ ഭാരത് മിഷന്‍ എന്ന പേരില്‍ വിമാന സര്‍വീസ് നടത്തിയിരുന്നു. മാത്രമല്ല വന്ദേ ഭാരത് മിഷനു കീഴില്‍ വിമാനങ്ങളില്‍ യാത്രക്കാരെ ഇന്ത്യയില്‍ നിന്ന് പുറത്തേക്ക് കൊണ്ടു പോകുന്നതിനായും എയര്‍ ഇന്ത്യ സര്‍വീസ് നടത്തിയിരുന്നു.

Related News