Loading ...

Home Europe

പ​തി​റ്റാ​ണ്ടു​ക​ളാ​യി പു​രോ​ഗ​തി കൈ​വ​രി​ച്ചി​ട്ടും തു​ട​രു​ന്നു: ജ​സ്റ്റി​ന്‍ ട്രൂ​ഡോ

ഒ​ട്ടാ​വ: ജോ​ര്‍​ജ് ഫ്ലോ​യ്ഡി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ അ​മേ​രി​ക്ക​യി​ല്‍ തു​ട​രു​ന്ന പ്ര​ക്ഷോ​ഭ​ത്തെ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് നേ​രി​ട്ട​രീ​തി​യെ വി​മ​ര്‍​ശി​ച്ച്‌ ക​നേ​ഡി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ന്‍ ട്രൂ​ഡോ. യു​എ​സി​ല്‍ സം​ഭ​വി​ക്കു​ന്ന​ത് ഭ​യ​ത്തോ​ടും അ​തി​ശ​യ​ത്തോ​ടെ​യു​മാ​ണ് കാ​ണു​ന്ന​തെ​ന്ന് ട്രൂ​ഡോ പ​റ​ഞ്ഞു. പ്ര​ക്ഷോ​ഭ​ക​ര്‍​ക്കെ​തി​രെ സൈ​ന്യ​ത്തെ ഇ​റ​ക്കി​യ ട്രം​പി​ന്‍റെ ന​ട​പ​ടി​യെ​ക്കു​റി​ച്ച്‌ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ളു​ക​ളെ ഒ​ന്നി​പ്പി​ക്കാ​നു​ള്ള സ​മ​യ​മാ​ണി​ത്. പ​തി​റ്റാ​ണ്ടു​ക​ളാ​യി പു​രോ​ഗ​തി കൈ​വ​രി​ച്ചി​ട്ടും അ​നീ​തി​ക​ള്‍ തു​ട​രു​ന്ന​തെ​ന്താ​ണെ​ന്ന് അ​റി​യാ​നു​ള്ള സ​മ​യ​മാ​ണി​തെ​ന്നും ക​നേ​ഡി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. à´Ÿàµà´°à´‚​പി​ന്‍റെ പ്ര​വ​ര്‍​ത്തി​ക​ളെ സം​ബ​ന്ധി​ച്ച്‌ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ര​ണം ആ​രാ​ഞ്ഞ​പ്പോ​ള്‍ ക​നേ​ഡി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യെ​ന്ന നി​ല​യി​ല്‍ ത​ന്‍റെ ജോ​ലി ക​നേ​ഡി​യ​ന്‍‌​മാ​ര്‍​ക്ക് വേ​ണ്ടി നി​ല​കൊ​ള്ളു​ക എ​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജോ​ര്‍​ജ് ഫ്ലോ​യ്ഡി​ന്‍റെ മ​ര​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ തു​ട​ര്‍​ച്ച​യാ​യ എ​ട്ടാം ദി​വ​സ​വും രാ​ജ്യ​ത്തു​ട​നീ​ളം പ്ര​ക്ഷോ​ഭം ക​ത്തു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ത​ല​സ്ഥാ​ന​മാ​യ വാ​ഷിം​ഗ്ട​ണ്‍ ഡി​സി, ന്യൂ​യോ​ര്‍​ക്ക്, ലോ​സ് ആ​ഞ്ച​ല​സ്, ഷി​ക്കാ​ഗോ തു​ട​ങ്ങി​യ​വ അ​ട​ക്കം 75-ല​ധി​കം ന​ഗ​ര​ങ്ങ​ളി​ല്‍ പ്ര​ക​ട​ന​ങ്ങ​ളു​ണ്ടാ​യി. 40-ഓ​ളം ന​ഗ​ര​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ക​ര്‍​ഫ്യൂ ജ​നം വ​ക​വ​ച്ചി​ല്ല. അ​ക്ര​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു. ന്യൂ​യോ​ര്‍​ക്കി​ല്‍ വ​ന്‍​കി​ട ബ്രാ​ന്‍​ഡു​ക​ളു​ടെ ക​ട​ക​ള്‍ കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ടു.

Related News