Loading ...

Home cinema

'മഹേഷിന്റെ പ്രതികാരം' തെലുങ്ക് വേര്‍ഷനും ഒടിടി റിലീസിനൊരുങ്ങുന്നു

കോവിഡ് ലോക്ഡൗണിനിടെ തിയേറ്ററുകള്‍ തുറക്കാത്ത സാഹചര്യത്തില്‍ മിക്ക സിനിമകളും ഓണ്‍ലൈനില്‍ റിലീസ് ചെയ്യുകയാണ്. ഫഹദ് ഫാസില്‍ നായകനായ 'മഹേഷിന്റെ പ്രതികാര'ത്തിന്റെ തെലുങ്കു പതിപ്പായ 'ഉമ മഹേശ്വര ഉഗ്ര രൂപസ്യ'യും à´’à´Ÿà´¿à´Ÿà´¿ റിലീസിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.നെറ്റ്ഫ്‌ളിക്‌സുമായി ചര്‍ച്ചയിലാണ് എല്ലാ സാധ്യതകളും നോക്കുന്നുണ്ട് എന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. സത്യദേവ് കാഞ്ചരണ ആണ് നായകനായ ഉമ മഹേശ്വര ഉഗ്ര രൂപസ്യയില്‍ നായകനായെത്തുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളെല്ലാം പൂര്‍ത്തിയായി.ഏപ്രില്‍ 17ന് ആണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാനിരുന്നത്. à´ªà´¿à´¨àµà´¨àµ€à´Ÿàµ ലോക്ക്ഡൗണിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു. തിയേറ്ററുകള്‍ തുറക്കുന്നതിനായി കാത്തിരിക്കുകയാണെന്നും കാലതാമസം എടുക്കുകയാണെങ്കില്‍ മാത്രം മറ്റ് സാധ്യതകളെ കുറിച്ച്‌ ആലോചിക്കുമെന്നുമാണ് നിര്‍മാതാക്കള്‍ അറിയിക്കുന്നത്.

Related News