Loading ...

Home cinema

പ്രശസ്ത സംവിധായകന്‍ ബസു ചാറ്റര്‍ജി അന്തരിച്ചു

ന്യൂഡല്‍ഹി: പ്രശസ്ത സംവിധായകന്‍ ബസു ചാറ്റര്‍ജി അന്തരിച്ചു. 90 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.രജനിഗന്ധ, ബാതൂന്‍ ബാതൂന്‍ മേന്‍, ഏക് രുക ഹുവ ഫൈസ്ല, ചിറ്റ് ചോര്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം ഹിന്ദിയിലും ബംഗാളിയിലും സിനിമകളെടുത്തിരുന്നു.ബസു ചാറ്റര്‍ജിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ബസു ചാറ്റര്‍ജി ജനങ്ങളുടെ ഹൃദയത്തില്‍ സ്പര്‍ശിച്ചിരുന്നുവെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.


Related News