Loading ...

Home sports

ചരിത്രം കുറിച്ച്‌ റൊണാള്‍ഡോ, ഫുട്‌ബോളിലെ ആദ്യ ശതകോടീശ്വരന്‍

ന്യൂയോര്‍ക്ക്: പോര്‍ച്ചുഗലിന്റെ ഇതിഹാസ ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കു അപൂര്‍വ്വനേട്ടം. ശതകോടീശ്വരനായി മാറിയ ലോകത്തിലെ തന്നെ ആദ്യ ഫുട്‌ബോളറെന്ന റെക്കോര്‍ഡിന് റൊണാള്‍ഡോ അവകാശിയായി. തന്റെ മുഖ്യ എതിരാളിയും അര്‍ജന്റൈന്‍ ഇതിഹാസവുമായ ലയണല്‍ മെസ്സിയെ പിന്തള്ളിയാണ് അദ്ദേഹം നേട്ടം സ്വന്തമാക്കിയത്. 105 മില്ല്യണ്‍ ഡോളറാണ് കഴിഞ്ഞ വര്‍ഷം റൊണാള്‍ഡോയുടെ വരുമാനമെന്ന് ഫോബ്‌സ് മാസിക പുറത്തുവിട്ടു.2020ല്‍ ലോകത്തിലെ ഏറ്റവും സമ്ബന്നരായ 100 സെലിബ്രിറ്റികളുടെ ലിസ്റ്റ് ഫോബ്‌സ് പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ റൊണാള്‍ഡോ നാലാമതും മെസ്സി അഞ്ചാംസ്ഥാനത്തുമാണ്. ശത കോടീശ്വരനെന്ന പദവിയിലെത്തിയ ലോകത്തിലെ മൂന്നാമത്തെ മാത്രം അത്‌ലറ്റ് കൂടിയാണ് റൊണാള്‍ഡോ. à´…മേരിക്കയുടെ ഗോള്‍ഫ് ഇതിഹാസം ഗൈര്‍ വുഡ്‌സ് (2009), ബോക്‌സിങ് ഇതിഹാസം ഫ്‌ളോയ്ഡ് മെയ്‌വെതര്‍ (2017) എന്നിവരാണ് മുമ്ബ് à´ˆ നേട്ടം കൈവരിച്ചിട്ടുള്ളത്.

Related News